കണ്ണൂര്‍ ; കരുണ മെഡിക്കല്‍ ഓര്‍ഡിനന്‍സ് ഒപ്പിട്ടത് താത്പര്യത്തോടെയല്ലെന്ന് ഗവര്‍ണര്‍ പി സദാശിവം . ഭരണ പ്രതിപക്ഷങ്ങളുടെ സമ്മര്‍ദ്ധത്തെ തുടര്‍ന്നും , സുപ്രീംക്കോടതിയില്‍ തിരിച്ചടി പ്രതീക്ഷിച്ചാണ് അന്ന് ഒപ്പിട്ടതെന്നും അദ്ദേഹം വ്യക്തമാക്കി .
കണ്ണൂര്‍ ; കരുണ മെഡിക്കല്‍ കോളേജ് പ്രവേശനം ക്രമപ്പെടുത്താന്‍ ലക്ഷ്യമിട്ട ഓര്‍ഡിനന്‍സ് ആദ്യം ഗവര്‍ണര്‍ ഒപ്പിട്ടെങ്കിലും പിന്നീട് നിയമസഭ പാസാക്കിയ ബില്‍ ഗവര്‍ണര്‍ തിരിച്ചയക്കുകയായിരുന്നു . തുടര്‍ന്ന് ബില്‍ പരിഗണിക്കാന്‍ ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന ആവശ്യവുമായി സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കോടതി ഇക്കാര്യം നിരാകരിക്കുകയുമായിരുന്നു .
കോടതിയുടെ ഉത്തരവ് മറിക്കടക്കുന്നതിനായി പ്രവേശനം ക്രമപ്പെടുത്താന്‍ ബില്‍ കൊണ്ടുവന്ന നടപടി കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടുകയും , ജുഡീഷ്യറിയുടെ അധികാരത്തിൽ ഇടപെട്ടുവെന്നു വിമർശനമുയരുകയും ചെയ്തു . മെഡിക്കല്‍ കൌണ്‍സില്‍ നല്കിയ ഹര്‍ജിയില്‍ ക്രമവിരുദ്ധമായി എംബിബിഎസ് പ്രവേശനം നേടിയവരെ സംരക്ഷിക്കുന്നതിനായി ഇറക്കിയ ഓർഡിനൻസ് സുപ്രീംക്കോടതി റദ്ദു ചെയ്യുകയുമായിരുന്നു .
Discussion about this post