ശബരിമലയില്‍ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് യുവതികള്‍ പ്രവേശിച്ചുവെന്ന സൂചനകള്‍ ലഭിച്ചതിന് പിന്നാലെ ശബരിമലയിലെ നട അടച്ചതിന് പിന്നില്‍ ബാഹ്യശക്തികളുണ്ടോയെന്ന് പരിശോധിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. ശബരിമലയിലെ നട അടച്ച നടപടി തെറ്റായ ഒന്നാണെന്നും കോടിയേരി അഭിപ്രായപ്പെട്ടു.
സുപ്രീം കോടതി വിധി നടപ്പിലായത് മൂലം പരിഹാരക്രിയ നടത്തേണ്ട കാര്യമില്ലെന്നും കോടിയേരി പറഞ്ഞു. ആചാരങ്ങള്‍ ഭരണഘടനയ്ക്ക് കീഴിലാണെന്നും കോടിയേരി പറഞ്ഞു. യുവതികള്‍ പ്രവേശിച്ചുവെന്ന് സര്‍ക്കാര്‍ നടത്തിയ സ്ഥിരീകരണം അതിനെപ്പറ്റിയുള്ള വിവരങ്ങള്‍ ലഭിച്ചതിനെത്തുടര്ന്നായിരിക്കുമെന്നും ഇതേപ്പറ്റി ദേവസ്വം ബോര്‍ഡ് എന്തുകൊണ്ട് അറിഞ്ഞില്ലായെന്ന ചോദ്യം ദേവസ്വം ബോര്‍ഡിനോട് ചോദിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post