ശബരിമലയിലെ ആചാരലംഘനത്തിനെതിരെയുള്ള അയ്യപ്പ ഭക്തരുടെ പ്രതിഷേധം നിയന്ത്രണം വിടുന്നു. ഹര്‍ത്താലിനിടെ ശബരിമല കര്‍മ്മ സമിതി നടത്തിയ പ്രതിഷേധ മാര്‍ച്ച് മിക്കയിടത്തും സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രകടനത്തിന് നേരെ പലയിടത്തും സിപിഎം പ്രവര്‍ത്തകര്‍ കല്ലേറ് നടത്തിയതോടെ സ്ഥിതിഗതികള്‍ വഷളായി. പോലിസ് അനാവശ്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതും സംഘര്‍ഷത്തിനിടയാക്കി. ചിലയിടത്ത് പോലില്‍ ലാത്തി വീശി.
കടകള്‍ ബലമായി അടപ്പിച്ച ഹര്‍ത്താല്‍ അനുകൂലികള്‍ റോഡ് ഗതാഗതവും പലയിടത്തും സ്തംഭിപ്പിച്ചു. പന്തളത്തും തവന്നൂരിലും മറ്റും സിപിഎം ഓഫിസുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. പന്തളത്ത് പാര്‍ട്ടി ഓഫിസിന് മുകളില്‍ നി്നന് ശബരിമല കര്‍മ്മ സമിതി പ്രകടനത്തിന് നേരെ നടത്തിയ കല്ലേറില്‍ ഒരു കര്‍മ്മ സമിതി പ്രവര്ത്തകന് കൊല്ലപ്പെട്ടിരുന്നു. പന്തളത്ത് വലിയ പ്രതിഷേധപ്രകടനമാണ് ബിജെപിയും കര്‍മ്മ സമിതിയും നടത്തിയത്. സിപിഎം കമ്മറ്റി ഓഫിസിന് നേരെ ആക്രമണമുണ്ടായി. ചിലയിടത്ത് ബിജെപി ഓഫിസുകള്‍ സിപിഎം ആക്രമിച്ചു. പാലക്കാട് സിപിഐ ഓഫിസ് അയ്യപ്പ ഭക്തര്‍ അടിച്ചു തകര്‍ത്തു. എടപ്പാളിലും, മലയന്‍ കീഴിലും സിപിഎം പ്രവര്‍ത്തകര്‍ സമരക്കാരുമായി ഏറ്റുമുട്ടി. മലയന്‍ കീഴ് സംഘര്‍ഷം തുടരുകയാണ്.
കണ്ണൂരില്‍ ഇന്ത്യന്‍ കോഫി ഹൗസിനു സമീപം സംഘര്‍ഷമുണ്ടായി. പ്രകടനമായെത്തിയ ബിജെപി പ്രവര്‍ത്തകരും കോഫി ഹൗസിനു കാവല്‍ നിന്ന സിപിഎം പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി. പൊലീസ് ഇടപെട്ടു ബിജെപി പ്രവര്‍ത്തകരെ പിരിച്ചുവിട്ടു.
തളാപ്പ് ഇരട്ടക്കണ്ണന്‍ പാലത്തിനു സമീപം സേവാഭാരതിയുടെ ആംബുലന്‍സ് തകര്‍ത്തു. ഡ്രൈവറുടെ വീട്ടില്‍ നിര്‍ത്തിയിട്ട ആംബുലന്‍സാണ് ബൈക്കിലെത്തിയ സംഘം തകര്‍ത്തത്.
അടൂരില്‍ ഇപ്പോള്‍ സിപിഎം ബിജെപി സംഘര്‍ഷം തുടരുന്നു. ടൗണില്‍ പരസ്പരം വന്‍ കല്ലേറ്. അടൂരില്‍ ബാലസംഘത്തിന്റെ കൊടിതോരണങ്ങള്‍ കത്തിച്ചു. കര്‍മസമിതിയുടെ പ്രകടനം കഴിഞ്ഞ് ബൈക്കില്‍ തിരിച്ചു പോയ പ്രവര്‍ത്തകര്‍ക്കെതിരെ കല്ലേറുണ്ടായി. ഒരാള്‍ക്കു പരുക്കേറ്റു.
തൃശ്ശൂരില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. സുജിത്ത് ശ്രീജിത്ത് രതീഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. സംഘര്‍ഷത്തിനിടെ വാടാനാപള്ളി ഗണേശമംഗലത്താണ് അക്രമമുണ്ടായത്. എസ്ഡിപിഐ-ബിജെപി സംഘര്‍ഷത്തിനിടെയാണ് സംഭവമെന്നാണ് റിപ്പോര്‍ട്ട്.ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലിസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ഇന്നലെ സിപിഎം കല്ലേറില്‍ പന്തളത്ത് ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകനായ ബിജെപിയംഗം കൊല്ലപ്പെട്ടിരുന്നു.
ശബരിമല കര്‍മ്മ സമിതി ആഹ്വാനം ചെയ്ത് ഹര്‍ത്താല്‍ സംസ്ഥാനത്ത് പൂര്‍ണമാണ്. മിക്കയിടത്തും സ്വകാര്യ വാഹനങ്ങള്‍ പോലും നിരത്തിലിറങ്ങിയിട്ടില്ല. കെഎസ്ആര്‍ടിസി ബസ്സുകള്‍ സര്‍വ്വിസ് നടത്തുമെന്ന് അധികൃതര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ പത്തനംതിട്ടയില്‍ നിരത്തിലിറങ്ങിയ കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് നേരേ കല്ലെറുണ്ടായി. ഇതേ തുടര്‍ന്ന് സര്‍വ്വിസുകള്‍ നിര്‍ത്തിവച്ചു. മറ്റ് ജില്ലകളില്‍ സര്‍വ്വിസുകള്‍ നടത്തുന്നില്ല.ശബരിമല പമ്പ സര്‍വ്വിസിന് മുടക്കമില്ല. നല്ല തിരക്കാണ് ഇന്ന് ശബരിമലയില്‍ അനുഭവപ്പെടുന്നത്.
ഇന്നലെ സര്‍വീസ് നടത്താന്‍ ശ്രമിച്ച 57 കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ ആക്രമണം നടന്നിരുന്നു.
കടകള്‍ തുറക്കുമെന്ന് ചില വ്യാപാര സംഘടനകള്‍ പറഞ്ഞിരുന്നു. എന്നാല്‍ കടകള്‍ അടഞ്ഞ് തന്നെ കിടക്കുകയാണ്. പന്തളത്ത് അയ്യപ്പ ഭക്തന് സിപിഎം അക്രമണത്തില്‍ കൊല്ലപ്പെട്ടതോടെ കാര്യങ്ങള്‍ കൈവിട്ടു പോകുമോ എന്ന് പോലിസിന് ആശങ്കയുണ്ട്. അഞ്ച് സിപിഎം പ്രവര്‍ത്തകരുടെ വീടിന് നേരെ ഇവിടെ ആക്രമണം നടന്നിരുന്നു.തവനൂരില്‍ സിപിഎം ഓഫിസിനു തീയിതിനെ തുടര്‍ന്ന് മേഖലയില്‍ സംഘറ്#ഷമുണ്ട്. മലപ്പുറത്ത് സ്വകാര്യ ബസ്സുകള്‍ നിരത്തിലിറങ്ങുന്നില്ല.കോഴിക്കോട് വിവിധ ഭാഗങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വഴി തടയുകയാണ്. റോഡില്‍ ടയര്‍ ഇട്ടു കത്തിച്ചു. കുന്ദമംഗലത്തും കൊയിലാണ്ടിയിലും വാഹനങ്ങള്‍ക്കുനേരെ കല്ലേറുണ്ടായി.
Discussion about this post