ആധാര്‍ കാര്‍ഡ് ഉപയോഗിക്കുന്നത് മൂലം ലഭിക്കുന്ന ലാഭമുപയോഗിച്ച് ആയുഷ്മാന്‍ ഭാരത് പോലെയുള്ള മൂന്ന് പദ്ധതികള്‍ക്ക് ഫണ്ട് ലഭിക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. പ്രതിവര്‍ഷം 77,000 കോടി രൂപ സര്‍ക്കാരിന് ആധാര്‍ വഴി ലാഭിക്കാമെന്നാണ് വിദഗ്ദ്ധര്‍ കണക്ക് കൂട്ടുന്നത്.
സര്‍ക്കാര്‍ നല്കുന്ന ആനുകൂല്യ പദ്ധതികളില്‍ പലതില്‍ നിന്നും വ്യാജന്മാരും രേഖകളില്‍ മാത്രമുള്ളവരും ആനുകൂല്യങ്ങള്‍ നേടുന്നുണ്ടെന്ന് സര്‍ക്കാര്‍ കണക്ക് കൂട്ടുന്നു. ആധാര്‍ കാര്‍ഡുപയോഗിച്ച് ഇവയെ ഇല്ലായ്മ ചെയ്യുകയാണ് കേന്ദ്രം. ഇത് വഴി കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ 90,000 കോടി രൂപയാണ് ലാഭമായി നേടിയിട്ടുള്ളത്.
ഇത് കൂടാതെ ഇടനിലക്കാരെ ഇല്ലാതാക്കാനും ആധാറിന് സാധിച്ചിട്ടുണ്ട്. സര്‍ക്കാര്‍ നല്കുന്ന ആനുകൂല്യങ്ങള്‍ നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക്ാണ് പോകുന്നതെന്ന് അരുണ്‍ ജെയ്റ്റ്ലി തന്റെ ബ്ലോഗിലൂടെ അറിയിച്ചിട്ടുണ്ട്.
ആധാര്‍ പദ്ധതി നടപ്പിലാക്കാന്‍ യു.പി.എ സര്‍ക്കാര്‍ കാണിച്ച വിമുഖതയെ അരുണ്‍ ജെയ്റ്റ്ലി വിമര്‍ശിക്കുകയും ചെയ്തു. പദ്ധതി രൂപപ്പെട്ടത് യു.പി.എ സര്‍ക്കാരിന്റെ കാലത്തായിരുന്നെങ്കിലും പി.ചിദംബരം അതിനെതിര് നിന്നുവെന്നും അന്നത്തെ പ്രധാനമന്ത്രി മന്മോഹന് സിംഗ് ഒരു തീരുമാനമെടുത്തില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മോദി സര്‍ക്കാര്‍ വന്നതിന് ശേഷമായിരുന്നു ആധാര്‍ പദ്ധതിക്ക് പച്ചക്കൊടി ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/notes/arun-jaitley/benefits-of-the-aadhaar-where-it-stands-today/940008419521040/
Discussion about this post