ഡല്‍ഹി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി ആരായിരിക്കണം. ഓരോ മണ്ഡലത്തിലെയും ജനങ്ങള്‍ക്ക് തീരുമാനിക്കാം. സ്ഥാനാര്‍ത്ഥി നിര്‍ണയം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നമോ ആപ്പിലൂടെ ബിജെപി സര്‍വ്വെ ആരംഭിച്ചു. പിപ്പീള്‍സ് പള്‍സ് എന്ന് പേരിട്ട സര്‍വ്വെയില്‍ മണ്ഡലങ്ങളിലെ ഏറ്റവും ജനപ്രിയരായ മൂന്ന് നേതാക്കളെ നിര്‍ദ്ദേശിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് അടിസ്ഥാനമാക്കിയാകും സ്ഥാനാര്‍ത്ഥി നിര്‍ണയം. സമ്മര്‍ദ്ദ തന്ത്രങ്ങളിലൂടെ നേതാക്കള്‍ സീറ്റുകള്‍ നേടുന്നത് അവസാനിപ്പിക്കാനാണ് സര്‍വ്വെ.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക താല്പര്യ പ്രകാരമാണ് സര്‍വ്വെ. വിവിധ വിഷയങ്ങളില്‍ നേരിട്ട് പ്രതികരണങ്ങള്‍ വേണമെന്നും നമോ ആപ്പിലെ സര്‍വ്വെയില്‍ എല്ലാവരും പങ്കെടുക്കണമെന്നും ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തില്‍ മോദി ആവശ്യപ്പെട്ടു. സര്‍വ്വെയില്‍ പങ്കെടുക്കാന്‍ അമിത് ഷായും ആഹ്വാനം ചെയ്തു.
കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കിയതുള്‍പ്പെടെയുള്ള വിഷയങ്ങളിലും ജനങ്ങളുടെ പ്രതികരണം സര്‍വ്വെയില്‍ ആരായുന്നുണ്ട്. സര്‍ക്കാര്‍ പദ്ധതികള്‍ ജനകീയമാക്കാന്‍ നേരത്തെ മുതല്‍ ആപ്പുകളും വെബ്സൈറ്റുകളും ബിജെപി ഉപയോഗപ്പെടുത്തുന്നുണ്ട്. എന്നാല്‍ ആദ്യമായാണ് ജനകീയരായ നേതാക്കളുടെ പേരുകള്‍ ചോദിക്കുന്നത്. നിലവിലെ പല എംപിമാരും സീറ്റ് നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണ്.
Discussion about this post