ശബരിമലയില്‍ ആചാരം ലംഘിച്ച് തിരിച്ചെത്തിയ കനക ദുര്‍ഗ്ഗ വൃദ്ധയായ ഭര്‍ത്താവിന്റ അമ്മയെ ആക്രമിച്ചത് വീട്ടില്‍ കയറി കൂടാനുള്ള തന്ത്രത്തിന്റെ ഭാഗമെന്ന് ആരോപണം. കനക ദുര്‍ഗ പാര്‍ട്ടി പ്രവര്‍ത്തകരും ആയി വീട്ടില്‍ ബലമായി കയറി പ്രായമായ അമ്മയെ ആണ് മര്‍ദ്ദിച്ചുവെന്ന് യുവമോര്‍ച്ച നേതാവ് സന്ദീപ് വാരിയര്‍ പറഞ്ഞു . പെരിന്തല്‍മണ്ണ ആശുപത്രിയില്‍ എത്തി പരിക്കേറ്റ അമ്മയെ കണ്ട ശേഷം ഫേസ്ബുക്ക് ലൈവിലാണ് സന്ദീപ് വാരിയര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
https://www.facebook.com/sandeep.varier/videos/10156413198392961/
ഇന്ന് രാവിലെയാണ് കനക ദുര്‍ഗ്ഗ പോലിസിനൊപ്പം അങ്ങാടിപ്പുറത്തുള്ള വീട്ടില്‍ എത്തിയത്. ഭര്‍ത്താവ് ാ സമയം അമ്പലത്തിലായിരുന്നു. വീട്ടില്‍ കയറിയ കനക ദുര്‍ഗ്ഗ സുമതി എന്ന അമ്മയെ മര്‍ദ്ദിച്ചുവെന്നാണ് ആരോപണം.
അതേസമയം ഇത്രയും പ്രായമുള്ള അമ്മ തന്നെ പട്ടിക കൊണ്ട് അടിച്ചുവെന്നാണ് കനക ദുര്‍ഗ്ഗയുടെ വാദം. മഞേച്രി മെഡിക്കല്‍ കോളേജില്‍ കഴിയുന്ന ഇവരുടെ പരിക്ക് ഗുരുതരമല്ല. പെരിന്തല്‍മണ്ണ ആശുപത്രിയിലായിരുന്ന കനക ദുര്‍ഗ്ഗയെ സുരക്ഷ കണക്കിലെടുത്ത് മഞ്ചേരിയിലേക്ക് മാറ്റുകയായിരുന്നു. സിവില്‍ സപ്ലൈസ് വകുപ്പിലെ ഉദ്യോഗസ്ഥയായ കനക ദുര്‍ഗ്ഗയുടെ അവധി ഇന്നലെ അവസാനിച്ചിരുന്നു. തുടര്‍ന്നാണ് ഇവര്‍ ഇന്ന് രാവിലെ വീട്ടിലെത്തിയത്. സ്വന്തം വീട്ടുകാരും, ഭര്‍ത്തൃ വീട്ടുകാരും ഇവരെ വീട്ടില്‍ കയറ്റില്ലെന്ന് അറിയിച്ചിരുന്നു. തുടര്‍ന്ന് പോലിസ് സഹായത്തോടെ വീട്ടില്‍ കയറിപറ്റാനുള്ള ശ്രമമാണ് കനക ദുര്‍ഗ്ഗ നടത്തുന്നതെന്നാണ് ആരോപണം ഇതിനായി സംഘടനാ സംവിധാനവും പോലിസ് സഹായവും ഇവര്‍ ഇപയോഗിക്കുകയാണെന്നും ആക്ഷേപമുണ്ട്.
Discussion about this post