ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണമെന്ന ആവശ്യം മുന്നോട്ട് വെച്ചുകൊണ്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ ബി.ജെ.പി നടത്തി വന്ന അനിശ്ചിതകാല നിരാഹാര സമരം ഇന്നവസാനിക്കും. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന് തുടക്കം കുറിച്ച നിരാഹാര സമരം ഇപ്പോള്‍ നയിക്കുന്നത് ദേശീയ നിര്‍വ്വാഹക സമിതി അംകം പി.കെ.കൃഷ്ണദാസാണ്.
സമരം വലിയ വിജയമാണെന്ന് എ.എന്‍.രാധാകൃഷ്ണന് അഭിപ്രായപ്പെട്ടു. ഇത്രയധികം നാള് സെക്രട്ടറിയേറ്റിന് മുന്നില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും സമരം നടത്തിയിട്ടില്ലെന്നും സമരത്തിന് വലിയ ജനപങ്കാളിത്തമാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
ഡിസംബര്‍ മൂന്നിനായിരുന്നു ബി.ജെ.പിയുടെ നിരാഹാര സമരം തുടങ്ങിയത്.
അതേസമയം ശബരിമല കര്‍മ്മ സമിതിയുടെ ആഭിമുഖ്യത്തില്‍ വൈകീട്ട് പുത്തരിക്കണ്ടം മൈതാനിയില്‍ അയ്യപ്പഭക്ത സംഗമം സംഘടിപ്പിക്കും. ഇതില്‍ മുഖ്യാതിധിയായി മാതാ അമൃതാനന്ദമയി പങ്കെടുക്കും. കൊട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, ജില്ലകളില്‍ നിന്നും രണ്ട് ലക്ഷത്തോളം വിശ്വാസികള്‍ പങ്കെടുക്കുന്നതായിരിക്കും.
Discussion about this post