ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബി.ജെ.പി നേതൃത്വം സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തി വന്ന അനിശ്ചിതകാല നിരാഹാര സമരം ഇന്ന് അവസാനിച്ചു. നിരാഹാരമനുഷ്ഠിച്ചിരുന്നു പി.കെ.കൃഷ്ണദാസിന് നാരങ്ങ നീര് നല്‍കിയായിരുന്നു സമരം അവസാനിപ്പിച്ചത്.
അതേസമയം സമരത്തിന്റെ രീതി മാറുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന് പിള്ള അറിയിച്ചു. ഇതിന്റെ ഭാഗമായി വീടുകള്‍ തോറും കയറി പ്രചാരണം നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടാതെ ശബരിമലയിലെ നട തുറക്കുന്ന ദിനമായ കുംഭം ഒന്നാം തീയ്യതി ഉപവാസ സമരം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
ഇന്ന് വൈകീട്ട് ശബരിമല കര്‍മ്മ സമിതിയുടെ ആഭിമുഖ്യത്തില്‍ വൈകീട്ട് പുത്തരിക്കണ്ടം മൈതാനിയില്‍ അയ്യപ്പഭക്ത സംഗമം സംഘടിപ്പിക്കും. ഇതില്‍ മുഖ്യാതിധിയായി മാതാ അമൃതാനന്ദമയി പങ്കെടുക്കും. കൊട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, ജില്ലകളില്‍ നിന്നും രണ്ട് ലക്ഷത്തോളം വിശ്വാസികള്‍ പങ്കെടുക്കുന്നതായിരിക്കും.
Discussion about this post