ശബരിമലയില്‍ കയറി വിശ്വാസസമൂഹത്തെ വേദനിപ്പിച്ച കനകദുര്‍ഗയെ വീട്ടില്‍ കയറ്റില്ലെന്ന് ഭര്‍ത്താവും വീട്ടുകാരും കടുത്ത നിലപാടെടുത്തതോടെ വെട്ടിലായത് പോലിസ്. ഭര്‍ത്താവും സഹോദരനും വീട് പൂട്ടി പോയതോടെ കനക ദുര്‍ഗ്ഗയും അവര്‍ക്ക് സുരക്ഷ ഒരുക്കുന്ന പോലിസ് സംഘവും പെരുവഴിയിലായി. വീട്ടില്‍ കയറാനാകാതെ വന്നതോടെ കനകദുര്‍ഗ പൊലീസ് സ്റ്റേഷനില്‍ അഭയം തേടി.
പെരിന്തല്‍മണ്ണ പൊലീസ് സ്റ്റേഷനിലെത്തിയ കനക ദുര്ഗ്ഗയ്്ക്ക് സുരക്ഷിതമായ താമസസൗകര്യം ഒരുക്കേണ്ട ഉത്തരവാദിത്തം ഇതോടെ പോലിസിനായി തുടര്‍ന്ന് അഭയം തേടിയത്. പൊലീസ് സ്റ്റേഷനില്‍ നിന്ന് കനകദുര്‍ഗയെ ആശ്രയകേന്ദ്രത്തിലേക്ക് മാറ്റി. പൊലീസ് നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് കനകദുര്‍ഗയെ ആശ്രയകേന്ദ്രത്തിലേക്ക് മാറ്റിയത്.
വീടിന്റെ താക്കോല്‍ മഞ്ചേരിയിലാണെന്നും അതിനാല്‍ വീട്ടില്‍ കയറാനാവുന്നില്ലെന്നുമാണ് കനകദുര്‍ഗ പൊലീസിനോട് പറഞ്ഞത്.എന്നാല്‍ കനക ദുര്‍ഗ്ഗയെ വീട്ടില്‍ കയറ്റുന്ന പ്രശ്നമില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഭര്‍ത്തൃവീട്ടിലെത്തിയ കനക ദുര്‍ഗ്ഗ മര്‍ദ്ദിച്ചുവെന്നാരോപിച്ച് 75 കാരിയായ ഭര്‍ത്തൃ മാതാവ് പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.
സുപ്രിം കോടതി നിര്‍ദ്ദേശ പ്രകാരം കനക ദുര്‍ഗ്ഗയ്ക്കുള്ള സുരക്ഷ പോലിസ് ശക്തമാക്കിയിട്ടുണ്ട്. സുരക്ഷ തേടി ബിന്ദുവും കനകദുര്‍ഗ്ഗയും സുപ്രിം കോടതിയെ സമീപിച്ചത് സര്‍ക്കാരിന്റെ ദുഷ്ലാക്കാണെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നേരത്തെ തന്നെ എല്ലാ സുരക്ഷയും നല്കുന്നുണ്ടായിരുന്നു എന്നിരിക്കെ സുപ്രിം കോടതിയെ സമീപിച്ചത് ശബരിമല വിഷയത്തില്‍ പുനപരിശോധന ഹര്‍ജി പരിഗണിക്കുമ്പോള്‍ ഹര്‍ജിക്കാര്‍ക്കെതിരായ ചില വാദമുഖങ്ങള്‍ ഉയര്‍ത്തുന്നതിന് വേണ്ടിയാണെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു
Discussion about this post