എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് പലിശ നിരക്ക് ഉയര്‍ത്തി . 8.55 ശതമാനത്തില്‍ നിന്നും 8.65 ശതമാനമായിട്ടാണ് ഉയര്‍ത്തിയിരിക്കുന്നത് . 2018-19 സാമ്പത്തിക വര്‍ഷത്തെ പലിശ നിരക്കാണ് ഉയര്‍ത്തിയിരിക്കുന്നത് .
ഇത്തരമൊരു നീക്കത്തിലൂടെ ആറു കോടി നിക്ഷേപകര്‍ക്ക് പ്രയോജനം ലഭിക്കും . ഇപിഎഫ്ഒ ട്രസ്റ്റി യോഗത്തിലാണ് തീരുമാനം . ട്രസ്റ്റി യോഗത്തിന്റെ തീരുമാനം ധനമന്ത്രാലയം അംഗീകരിക്കുന്നതോടെ പുതിയ പലിശനിരക്ക് പ്രാബല്യത്തില്‍ വരും .
Discussion about this post