പാക്കിസ്ഥാന് സൈന്യത്തിന്റെ പിടിയിലായ ഇന്ത്യന്‍ വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ദ്ധമാന്റെ റേഡിയോ സന്ദേശം പുറത്ത് വന്നിരിക്കുന്നു. പാക്കിസ്ഥാന് സൈന്യത്തിന്റെ പിടിയിലാകുന്നതിന് മുന്‍പ് അവസാനമായി അഭിനന്ദന് ഇന്ത്യയ്ക്ക് നല്കിയ റേഡിയോ സന്ദേശമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
‘ആര്-73 സെലക്റ്റ് ചെയ്തിരിക്കുന്നു’ എന്ന സന്ദേശമാണ് റേഡിയോ വഴി അഭിനന്ദന് ഇന്ത്യയ്ക്ക് നല്‍കിയത്. അഭിനന്ദന് പിന്തുടര്ന്നുകൊണ്ടിരുന്ന പാക്കിസ്ഥാന്റെ എഫ്-16 വിമാനത്തെ ലോക്ക് ചെയ്തു എന്ന കോഡ് സന്ദേശമാണ് ഇതിലൂടെ അഭിനന്ദന് പറഞ്ഞത്. അഭിനന്ദന്റെ വിമാനം താഴെ വീഴുന്നതിന് മുന്‍പ് പാക്കിസ്ഥാന്റെ എഫ്-16 വിമാനം ഒരു മിസൈലുപയോഗിച്ച് തകര്‍ക്കാന്‍ അഭിനന്ദന് സാധിച്ചുവെന്നതാണ് വാസ്തവം.
ആധുനിക വിമാനമായ എഫ്-16നെയാണ് താരതമ്യേന പഴയ വിമാനമായ മിഗ്-21 ബൈസണ്‍ ഉപയോഗിച്ച് അഭിനന്ദന് താഴെ വീഴ്ത്തിയത്. ലോകത്തിലെ തന്നെ ആദ്യ സംഭവമാണിത്. ഇതിന് ശേഷമാണ് അഭിനന്ദനെ പാക്കിസ്ഥാന് സൈന്യം പിടികൂടിയത്.
Discussion about this post