അന്താരാഷ്ട്ര യോഗദിനാഘോഷത്തിൽ ഉപരാഷ്ട്രപതി ഹമീദ് അൻസാരി പങ്കെടുത്തിരുന്നില്ല.ബിജെപി ജനറൽ സെക്രട്ടറി രാം മാധവാണ് അൻസാരി എത്താഞ്ഞതിലുള്ള പ്രതിഷേധം ട്വിറ്ററിലൂടെ രേഖപ്പെടുത്തിയിരുന്നു.
ശാരീരികമായ അസ്വസ്ഥയുള്ളതിനാലാണെന്ന് ചില റിപ്പോർട്ടുകൾ വന്നിരുന്നു. ഇതേ തുടർന്ന് രാം മാധവ് അദ്ദേഹത്തിൻറെ ട്വിറ്റ് പിൻവലിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിന് ശേഷമാണ് ക്ഷണിച്ചിട്ടില്ലായിരുന്നെന്ന കാര്യം അൻസാരിയുടെ ഓഫീസ് തന്നെ വ്യക്തമാക്കിയത്.
രാഷ്ട്രപതി പ്രണബ് മുഖർജി, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർ ചടങ്ങിൽ പങ്കെടുത്തിരുന്നു. യോഗാദിനവുമായി ബന്ധപ്പെട്ട് ഇപ്പോളുണ്ടായ വിവാദത്തിൽ അദ്ദേഹം അതൃപ്തപനാണെന്നാണ് റിപ്പോർട്ടുകൾ.
Discussion about this post