ഇന്ത്യൻ ആക്രമണം നടന്ന് 43 ദിവസങ്ങൾ പിന്നിട്ടതിനുശേഷം ബാലാക്കോട്ടിൽ രാജ്യാന്തര മാധ്യമസംഘത്തെ എത്തിച്ച് പാക്ക് സൈന്യം. മാധ്യമങ്ങൾക്കു പുറമെ വിദേശ നയതന്ത്രജ്ഞരെയും സ്ഥലത്തേക്കു കൊണ്ടുപോയിരുന്നു.
ഇന്ത്യൻ ആക്രമണമുണ്ടായ സ്ഥലങ്ങൾ സന്ദർശിച്ചു. ബോംബ് വീണ സ്ഥലത്ത് വലിയ ഗർത്തം കണ്ടതായി സംഘം. അതേസമയം, സന്ദർശനം വൈകിപ്പിച്ചത് ആഘാതം മറച്ചുവയ്ക്കാനെന്ന് ഇന്ത്യ ആരോപിച്ചു. പാക്കിസ്ഥാന്റെ വാദങ്ങൾ തെറ്റാണെന്നും ഇന്ത്യ പറഞ്ഞു.ഫെബ്രുവരി 26 ന് പുലർച്ചെയാണ് ബാലാക്കോട്ടിൽ ഇന്ത്യ വ്യോമാക്രമണം നടത്തിയത്. ജയ്ഷെയുടെ പരിശീലന കേന്ദ്രമായിരുന്നു പ്രധാനലക്ഷ്യം.
Discussion about this post