സംഘടനയെ അപമാനിച്ചുവെന്നാരോപിച്ച് ചാലക്കുടി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ബെന്നി ബെഹനാനെതിരെ കിഴക്കമ്പലത്ത് ട്വന്റി ട്വന്റി മുന്നണിയുടെ പ്രതിഷേധ മാര്‍ച്ച്. കിഴക്കമ്പലത്തെ ജനതയെ ബെന്നി ബെഹനാന് അധിക്ഷേപിച്ചുവെന്നാരോപിച്ചായിരുന്നു പ്രതിഷേധം.
ഒരു ജനതയെ മുഴുന്‍ അപമാനിച്ച ബെന്നി ബെഹനാന് വോട്ടില്ലെന്ന് ട്വന്റി ട്വന്റി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് വാര്‍ഡ് തല മീറ്റിംഗുകളും അവര്‍ വിളിച്ചു ചേര്‍ത്തു.
നേരത്തെ ചാലക്കുടി മണ്ഡലത്തില്‍ ട്വന്റി ട്വന്റി സ്ഥാനാര്‍ത്ഥിയായി ഡിജിപി ജേക്കബ് തോമസിനെ മത്സരിപ്പിക്കാന്‍ നീക്കങ്ങള്‍ നടന്നിരുന്നു.ട്വന്റി ട്വന്റിയുടെ നേതൃത്വത്തിലാണ് കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്നത്.
ഇടത് പക്ഷത്തോട് കടുത്ത വിയോജിപ്പുള്ള ച്വന്റി-20 ഇത്തവണ എന്‍ഡിഎയെ പിന്തുണക്കുന്നുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. 25000ത്തോളം വോട്ടുകള്‍ സംഘടനയ്ക്കുണ്ടെന്നാണ് വിലയിരുത്തല്‍.
Discussion about this post