പുല്‍വാമയില്‍ 40 സിആര്‍പിഎഫുകാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് പ്രതികാരമായി ഇന്ത്യ ബാലകോട്ട് നടത്തിയ വ്യോമാക്രമണത്തിനിട്ട പേര് പുറത്തുവിട്ടു. ‘വാനരന് ‘എന്ന് അര്‍ഥം വരുന്ന ഹിന്ദി പദമായ ‘ബന്ദര്‍’ എന്നാണ് ബാലകോട്ട് ദൗത്യത്തിന് വ്യോമസേനയിട്ട പേര്.
ഓപ്പറേഷന് ബന്ദര്‍, എന്നാണ് ബാലകോട്ട് ആക്രമണത്തിനിട്ട പേരെന്ന് മുതിര്‍ന്ന പ്രതിരോധ ഉദ്യോഗസ്ഥര്‍ തന്നെയാണ് വെളിപ്പെടുത്തിയത്. എന്നാല്‍ എന്തുകൊണ്ടാണ് ഇത്തരമൊരു പേര് സുപ്രധാന ദൗത്യത്തിന് ഇട്ടത് എന്ന് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ രാമായണത്തില്‍ രാവണന്റെ ലങ്കയെ തീവെച്ച് നശിപ്പിച്ച ഹനുമാനെ അനുസ്മരിച്ചാണ് അത്തരമൊരു പേരിട്ടതെന്നാണ് പറയപ്പെടുന്നത്.
ഫെബ്രുവരി 26 നാണ് 12 മിറാഷ് യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് വ്യോമസേന പാകിസ്താനിലെ ഭീകരകേന്ദ്രങ്ങള്‍ ആക്രമിച്ച് തകര്‍ത്തത്
Discussion about this post