ജർമനിയിൽ കഴിഞ്ഞ വർഷം നാല് ലക്ഷം വിശ്വാസികൾ ക്രിസ്തു മതം ഉപേക്ഷിച്ചതായി റിപ്പോർട്ട്.2018–ൽ കത്തോലിക്ക, പ്രൊട്ടസ്റ്റന്റ് സഭകളിൽ നിന്നുമായി ഇത്തരത്തിൽ ക്രിസ്തുമതം ഉപേക്ഷിച്ചവരുടെ കണക്കാണ് പുറത്ത് വന്നിരിക്കുന്നത്.കത്തോലിക്കാ സഭയിൽ നിന്ന് തന്നെ രണ്ട് ലക്ഷം പേരാണ് സ്വയം വിശ്വാസത്തിൽ നിന്നു പിൻമാറിയത്.
സഭകൾക്ക് നൽകുന്ന നികുതി പണം നൽകാതെയിരിക്കാനാണ് വിശ്വാസം ഉപേക്ഷിച്ച് പലരും പോകുന്നതെന്നാണ് വിവരം. ഒരു കുടുംബത്തിൽ രണ്ടു പേർ ജോലിക്കാരാണെങ്കിൽ നൂറ് യൂറോയിൽ താഴെയാണ് പള്ളിക്കരമായി സർക്കാരിലേക്ക് പോകുന്നത്. ടാക്സ് പിടിച്ച ശേഷമേ ശമ്പളം ലഭിക്കുകയുള്ളൂ.മാത്രമല്ല ഇതിനപ്പുറം സഭകളിൽ നടക്കുന്ന ലൈംഗിക അതിക്രമങ്ങളും അഴിമതികളും മറനീക്കി പുറത്ത് വരുന്നതും വിശ്വാസികൾക്ക് വിശ്വാസം നഷ്ടപ്പെടാൻ മറ്റൊരു കാരണമായി എന്നും വിലയിരുത്തുന്നു.
അതേസമയം ഇനി വിശ്വാസം ഒഴിവാക്കണമെങ്കിൽ കോടതിയിൽ അപേക്ഷ നൽകി കോടതി അംഗീകാരം നൽകണം. പള്ളിയിൽ നിന്ന് പുറത്ത് പോകുന്നവർക്ക് പിന്നീട് പള്ളി വക ആനുകൂല്യങ്ങളൊ അന്തിയുറങ്ങാൻ പള്ളിവക സെമിത്തേരിയോ ലഭിക്കില്ല. ഇവർക്ക് പൊതു ശമ്ശാനത്തിലായിരിക്കും സ്ഥലം ലഭിക്കുക.
Discussion about this post