ബിനോയി കോടിയേരി ഡിഎന്‍എ പരിശോധനയ്ക്കുള്ള രക്തസാമ്പിള്‍ നല്കി.മുംബൈ ബൈക്കുളയിലെ ആശുപത്രിയിലാണ് രക്ത സാമ്പിള്‍ നല്‍കിയത്.രക്തസാമ്പിള്‍ കലീനയിലെ ഫോറന്‍സിക് ലാബിന് കൈമാറി.അതേസമയം പരിശോധനാ റിപ്പോര്‍ട്ട് രണ്ടാഴ്ച്ചയ്ക്കകം കോടതിയ്ക്ക് കൈമാറുമെന്ന് പോലീസ് വ്യക്തമാക്കി.
ബിഹാര്‍ സ്വദേശിനി നല്കിയ ലൈംഗിക പീഡന പരാതിയില്‍ ഡിഎന്‍എ പരിശോധന നടത്തണമെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഇന്നലെയാണ് നിര്‍ദേശിച്ചത്. പരിശോധനാഫലം മുദ്രവച്ച കവറില്‍ ഹൈക്കോടതി റജിസ്ട്രാര്‍ക്കു കൈമാറണമെന്നും നിര്‍ദേശമുണ്ട്.
കേസിൽ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് നൽകിയ ഹർജി പരിഗണിക്കവേ കോടതി ചൊവ്വാഴ്ച ഡിഎൻഎ പരിശോധന നടത്താൻ നിർദ്ദേശിക്കുകയായിരുന്നു. യുവതിയുടെ മെഡിക്കൽ പരിശോധന ഇതിനോടകം പൂർത്തിയായിരുന്നു. കേസില്‍ കുട്ടിയുടെ പിതൃത്വം തെളിയിക്കാന്‍ ഡിഎൻഎ പരിശോധന ആവശ്യമാണെന്നായിരുന്നു പോലീസിന്റെ വാദം
Discussion about this post