പ്രതിരോധ രംഗത്തെ ശക്തിപ്പെടുത്താൻ റഷ്യൻ നിർമ്മിത മിസൈലും.ഒന്നര വർഷത്തിനുള്ളിൽ റഷ്യൻ നിർമ്മിത മിസൈൽ പ്രതിരോധ സംവിധാനം എസ് – 400 ഇന്ത്യയിലെത്തുമെന്ന് റഷ്യൻ ഉപ പ്രധാനമന്ത്രി യൂറി ബോറിസോവ് പറഞ്ഞു. കരാറുമായി ബന്ധപ്പെട്ട് ആദ്യ ഗഡു ഇന്ത്യ കൈമാറിക്കഴിഞ്ഞെന്നും എല്ലാം തീരുമാനിച്ചതു പോലെ തന്നെ നടക്കുമെന്നും ബോറിസോവ് വ്യക്തമാക്കി.
വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ , ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർ കഴിഞ്ഞ മാസം റഷ്യയിലെത്തി വിവരങ്ങൾ ചർച്ച ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം കഴിഞ്ഞ ദിവസങ്ങളിലും നടന്നിരുന്നു. .
കഴിഞ്ഞ ഒക്ടോബറിൽ ഇന്ത്യ റഷ്യയുമായി കരാറിൽ ഒപ്പിട്ടിരുന്നു. 40,000 കോടി രൂപയുടേതാണ് കരാർ. 400 കിലോമീറ്റർ പരിധിയിൽ വ്യോമമാർഗ്ഗമെത്തുന്ന ഏത് ആയുധവും നിമിഷങ്ങൾക്കുള്ളിൽ എസ്-400 ൽ നിന്ന് പായുന്ന മിസൈലുകൾ തകർക്കും
Discussion about this post