സാമ്പത്തിക ഉത്തേജന നടപടികളുടെ പുതിയ ഘട്ടം ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു.
പണപ്പെരുപ്പം നിയന്ത്രണവിധേയമെന്നും പണപ്പെരുപ്പം 4 ശതമാനത്തില്‍ താഴെ നിലനിര്‍ത്താനായെന്ന് ധനമന്ത്രി വ്യക്തമാക്കി. നിക്ഷേപനിരക്ക് കൂടുന്നുണ്ട്.സാമ്പത്തിക നില മെച്ചപ്പെടുന്നുണ്ടെന്നും നിര്‍മ്മലാ സീതാരാമന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അടുത്ത ലക്ഷ്യം നികുതി പരിഷ്കരണമാണെന്നും ധനമന്ത്രി പറഞ്ഞു.ബാങ്കിങ് മേഖലയിലെ പരിഷ്കരണത്തിന് ശേഷമായിരിക്കും നികുതി പരിഷ്കരണമെന്നും അവര്‍ വ്യക്തമാക്കി.ബാങ്കുകളില്‍ നിന്ന് കൂടുതല്‍ വായ്പ ലഭ്യമാക്കും.
കയറ്റുമതി മെച്ചപ്പെടുത്തുന്നതിന് കൂടുതല്‍ നടപടികള്‍ സ്വീകരിക്കും.ചെറിയ നികുതി ലംഘനങ്ങളെ പ്രൊസിക്യൂഷനില്‍ നിന്നും ഒഴിവാക്കും..36,000 കോടി രൂപയുടെ കയറ്റുമതി പ്രോത്സാഹന പദ്ധതി ധനമന്ത്രി പ്രഖ്യാപിച്ചു. കയറ്റുമതി നികുതിയിൽ പൂര്‍ണ്ണമായും മാറ്റം വരുത്തും. വസ്ത്ര മേഖലയിൽ നിലവിലുള്ള ആനുകൂല്യങ്ങൾ എല്ലാ മേഖലയിലും ലഭ്യമാക്കും. 2020 ജനുവരി 1 മുതല്‍ ടെക്സ്റ്റെല്‍ മേഖലയില്‍ പുതിയ പദ്ധതി ആരംഭിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
വ്യവസായ ഉത്പാദനം മെച്ചപ്പെട്ട നിലയിലാണ്.. ധനസ്ഥിതിയും മെച്ചപ്പെട്ടു.സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ വ്യവസായ ഉദ്പാദനം മെച്ചപ്പെടുന്നതിന്റെ സൂചനയാണ് കാണിക്കുന്നതെന്നും നിർമ്മലാ സീതാരാമൻ. നേരിട്ട് വന്ന് നികുതിദായകരെ ബുദ്ധിമുട്ടിക്കുന്ന രീതി ഇനി ഉണ്ടാകില്ല. നികുതിവകുപ്പിന്റെ ഇടപെടലുകൾ ഇനി ഇലക്ട്രോണിക് രീതിയിൽ ആയിരിക്കും. ബാങ്കുകളുടെ വായ്പാനിരക്കിൽ ഉണർവുണ്ടായെന്നും മന്ത്രി പറഞ്ഞു.
കയറ്റുമതിക്കായി ആര്‍ബിഐ 68,000 കോടി രൂപ അനുവദിക്കും.സ്വതന്ത്ര വ്യാപാര നയമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ധനമന്ത്രി വ്യക്തമാക്കി.
Discussion about this post