യൂണിവേഴ്സിറ്റി കോളേജ് കുത്തുകേസിലെ പ്രതി നസീമില്‍ നിന്ന് കഞ്ചാവ് പിടികൂടി. കുത്തുക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നസീം പൂജപ്പുര ജയിലിലാണ് ഇപ്പോഴുള്ളത്. ഇന്നലെ രാത്രി ഏഴു മുതല്‍ ഒൻപത് വരെ ഡിജിപിയുടെ നിര്‍ദേശാനുസരണം ജയില്‍ സൂപ്രണ്ട് ബി സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ തടവുപുള്ളികളെ പാര്‍പ്പിച്ച ബ്ലോക്കുകളില്‍ പൊലിസ് നടത്തിയ തെരച്ചിലിലാണ് നസീമില്‍ നിന്ന് കഞ്ചാവും ബീഡിയും ഹാന്‍സുമടക്കമുള്ള നിരോധിത സാധനങ്ങള്‍ കണ്ടെത്തിയത്.
നസീമിനു പുറമേ ആറ് സഹ തടവുകാരില്‍ നിന്നും കഞ്ചാവടക്കമുള്ള ലഹരിവസ്തുക്കള്‍ പിടികൂടി.ഇന്നലെ വൈകിട്ട് ജയിലിലെ എല്ലാ ബ്ലോക്കുകളിലും പരിശോധന നടത്തിയത്. നസീമിനെ പാര്‍പ്പിച്ചിട്ടുള്ള എട്ടാം ബ്ലോക്ക്, ഹോസ്പിറ്റില്‍ ബ്ലോക്ക്, നാല്, എട്ട്, പന്ത്രണ്ട് തുടങ്ങിയ ബ്ലോക്കുകളില്‍ നിന്നാണ് ലഹരി വസ്തുക്കള്‍ പിടികൂടിയത്.
ജയിലില്‍ നിരോധിത ലഹരി വസ്തുക്കള്‍ കടത്തിയതുമായി ബന്ധപ്പെട്ട് നസീമടക്കം ഏഴ് തടവുകാര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജയില്‍ സൂപ്രണ്ട് പൂജപ്പുര പൊലിസിന് കത്ത് നല്കി.
യൂണിവേഴ്സിറ്റി കോളജില്‍ സഹപാഠിയായ അഖിലിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ രണ്ടാം പ്രതിയും എസ്എഫ്ഐ പ്രവര്‍ത്തകനുമാണ് നസീം.
Discussion about this post