അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും മാത്രമല്ല വികസനത്തിനും ഭീഷണിയാണ് ഭീകരതയെന്ന് ഇന്ത്യ. ഈ ഭീഷണിക്കെതിരായ പോരാട്ടത്തിൽ ലോക സമൂഹത്തിന് തെരഞ്ഞെടുത്ത സമീപനങ്ങളോ,ഇരട്ടത്താപ്പുകളോ താങ്ങാനാവില്ലെന്നും വിദേശകാര്യമന്ത്രി എസ് ജയശങ്കർ പറഞ്ഞു.
ഒരു രാഷ്ട്രീയ ലക്ഷ്യം നേടുന്നതിനുളള ഉപാധിയായി നിരപരാധികളെ വിവേചനരഹിതമായി കൊലപ്പെടുത്തുന്നതിൽ ഒരു കാരണവും ന്യായീകരിക്കാനാവില്ലെന്നും ജയശങ്കർ കൂട്ടിച്ചേർത്തു. ചേരിചേരാ പ്രസ്ഥാനത്തിന്റെ മന്ത്രിസഭാ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Discussion about this post