പെട്രോളിയം മേഖലയിൽ സുപ്രധാന തീരുമാനവുമായി കേന്ദ്ര സർക്കാർ . എണ്ണക്കമ്പനികൾ അല്ലാത്തവർക്കും പെട്രോൾ പമ്പുകൾ ആരംഭിക്കാൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി .
നിലവില്‍ രാജ്യത്ത് ഇന്ധന ചില്ലറ വില്‍പ്പന ലൈസന്‍സ് ലഭിക്കുന്നതിന് കമ്പനികള്‍ ഹൈഡ്രോകാര്‍ബണ്‍ പര്യവേഷണം, ഉത്പാദനം, ശുദ്ധീകരണം, പൈപ്പ് ലൈനുകൾ അല്ലെങ്കില്‍ എല്‍എന്‍ജി ടെര്‍മിനലുകള്‍ എന്നിവയില്‍ 2,000 കോടി ഡോളര്‍ നിക്ഷേപിക്കേണ്ടതുണ്ട് . എണ്ണ ചില്ലറ വ്യാപാര മേഖല തുറന്നിടുന്നതിലൂടെ നിക്ഷേപവും മത്സരവും വര്‍ധിക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കർ പറഞ്ഞു .
250 കോടി വിറ്റുവരവുള്ള കമ്പനികള്‍ക്ക് ഇന്ധന ചില്ലറ വില്‍പ്പന മേഖലയില്‍ പ്രവേശിക്കാന്‍ പുതിയ തീരുമാനത്തിലൂടെ അവസരം ലഭിക്കും. പുതിയ തീരുമാനത്തിൽ അഞ്ച് ശതമാനം ഔട്ട്ലെറ്റുകള് ഗ്രാമ പ്രദേശങ്ങളില്‍ ആയിരിക്കുമെന്ന വ്യവസ്ഥയുണ്ട്. പെട്രോള്‍, ഡീസല്‍, എല്‍എന്‍ജി, സിഎന്‍ജി തുടങ്ങിയവാണ് ഉള്‍പ്പെടുന്ന ഇന്ധനങ്ങള്‍.ഏറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇതുവഴി കഴിയും .
മൊത്തം 25,000 കേന്ദ്രങ്ങളിൽ പുതിയ പെട്രോൾ പമ്പുകൾ സ്ഥാപിക്കാനാണു സർക്കാരിന്റെ നീക്കം നിലവിൽ പൊതുമേഖല എണ്ണ കമ്പനികളുടേതായി 57,000 പമ്പുകളാണു രാജ്യത്തുള്ളത്; കൂടാതെ സ്വകാര്യ മേഖല കമ്പനികളുടെ ആറായിരത്തോളം പമ്പുകളും പ്രവർത്തിക്കുന്നുണ്ട്.
Discussion about this post