വനിതാ കമ്മീഷനില്‍ വിശ്വാസം നഷ്ടപ്പെട്ടതുകൊണ്ടാണ് താന്‍ ഹിയറംഗിന് ഹാജരാകാതിരുന്നതെന്ന് ലൂസി കളപ്പുര. നിരവധി തവണ വനിതാ കമ്മീഷനടക്കമുള്ളവരോട് നീതിക്കായി കേണിട്ടും നടപടിയുണ്ടായിട്ടില്ലെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര പറഞ്ഞു. താന്‍ കഴിഞ്ഞ ഒരു വര്‍ഷമായി സഭാ അധികൃതരില്‍ നിന്നടക്കം കടുത്ത ദ്രോഹമാണ് നേരിടുന്നത്. നിരവധിതവണ ഫോണിലൂടെയും ഇ-മെയില്‍വഴിയും വനിതാ കമ്മീഷനടക്കമുള്ളവരോട് നീതിക്കായി കേണിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും അവര്‍ പറഞ്ഞു.
സാമൂഹ്യ മാധ്യമങ്ങളിലടക്കം തനിക്കെതിരെ അപവാദ പ്രചാരണങ്ങള്‍ പലരും പടച്ചു വിട്ടിട്ടും വനിതാ കമ്മീഷന് ഇതൊന്നും കണ്ടില്ലെന്നു നടിച്ചു. വനിതാ കമ്മീഷന് സംസാരിക്കുന്നത് സഭാ അനുകൂലികള്‍ക്ക് വേണ്ടിയാണ്. ആദ്യം തനിക്ക് അനുകൂലമായി സംസാരിച്ച വനിതാ കമ്മീഷന് അധ്യക്ഷ ഇപ്പോള്‍ വത്തിക്കാന്‍ തന്റെ അപ്പീല്‍ തള്ളിയ പശ്ചാത്തലത്തില്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത് സഭാ അനുകൂലികളെ തൃപ്തിപ്പെടുത്താനാണ്. വത്തിക്കാനൊപ്പം വനിതാ കമ്മീഷനും തന്നെ അവഗണിക്കുകയായിരുന്നുവെന്ന് സിസ്റ്റര്‍ ആരോപിക്കുന്നു.
Discussion about this post