ഏറ്റവും കരുത്തുറ്റ ആകാശ പ്രതിരോധ സംവിധാനമായ എസ് 400 ട്രയംഫ് എത്രയും പെട്ടന്ന് ഇന്ത്യയിൽ എത്തിക്കാനുളള നടപടികൾ തുടങ്ങി. റഷ്യ വികസിപ്പിച്ച എസ് 400 ട്രയംഫ് എത്രയും പെട്ടെന്നു നല്‍കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. മോസ്കോയിൽ ഇന്നു നടക്കുന്ന ഇന്ത്യ-റഷ്യ സൈനിക, ഉദ്യോഗസ്ഥ, മന്ത്രി തല യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യും. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും റഷ്യൻ പ്രതിരോധ മന്ത്രി സെർഗി ഷൊയ്ഗുവും ചർച്ചയിൽ പങ്കെടുക്കും. സെന്റ് പീറ്റേഴ്സ്ബർഗിലെ നിർമാണ യൂണിറ്റ് രാജ്നാഥ് സിങ് സന്ദർശിച്ചേക്കും.
അമേരിക്കയുടെ ഉപരോധഭീഷണി അവഗണിച്ചാണ് റഷ്യയിൽ നിന്ന് അത്യാധുനിക മിസൈല്‍ സംവിധാനം വാങ്ങാന്‍ ഇന്ത്യ തീരുമാനിച്ചത്. ആദ്യഘട്ടത്തില്‍ 6,000 കോടി രൂപ നല്‍കിക്കഴിഞ്ഞു.
380 കിലോമീറ്റർ ദൂരപരിധിക്കുള്ളിലെത്തുന്ന ശത്രു ബോംബറുകൾ, ജെറ്റുകൾ, ചാരവിമാനങ്ങൾ, ഡ്രോണുകൾ എന്നിവയെ കൃത്യമായി കണ്ടെത്തി തകർക്കാൻ ശേഷിയുള്ളതാണ് എസ് 400 ട്രയംഫ് മിസൈൽ പ്രതിരോധ സംവിധാനം. 40,000 കോടി മുടക്കി അഞ്ച് സ്ക്വാർഡന് എസ് 400 ട്രയംഫ് വാങ്ങാന്‍ റഷ്യയുമായി 2018 ഒക്ടോബറിലാണു കരാർ ഒപ്പുവച്ചത്. 2020-ൽ ുടങ്ങി 2023-നുള്ളിലാവും റഷ്യ ഇത് ഇന്ത്യക്കു നൽകുക. അഞ്ച് സ്ക്വാർഡന് എസ് 400 ട്രയംഫ് മിസൈൽ് സംവിധാനവും 59,000 കോടി മുടക്കി ഫ്രാൻസിൽ നിന്നു വാങ്ങുന്ന റാഫേൽ യുദ്ധവിമാനങ്ങളും എത്തുന്നതോടെ ഇന്ത്യയുടെ സൈനികശേഷിയിൽ വമ്പൻ മാറ്റങ്ങളുണ്ടാകുമെന്ന് വ്യോമസേന പ്രതികരിച്ചു.
അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ പോലും തകർക്കാനുള്ള കരുത്തുളളവയാണ് വിമാനം.120, 200, 250, 380 കിലോമീറ്റർ പരിധികളിലുള്ള ശത്രുലക്ഷ്യങ്ങളെ തകർക്കാന്‍ കഴിയുന്ന മിസൈലുകളാണ് സംവിധാനത്തിലുള്ളത്. 600 കിലോമീറ്റർ പരിധിയിലുള്ള 300 ടാർഗറ്റുകൾ ഒരേസമയം തിരിച്ചറിയാം. 400 കിലോമീറ്റർ പരിധിയിലുള്ള മൂന്നു ഡസനോളം ടാർഗറ്റുകളെ നശിപ്പിക്കും. ബാലിസ്റ്റിക്, ക്രൂസ് മിസൈലുകളെ പ്രതിരോധിക്കും. പോർവിമാനങ്ങൾ, മിസൈലുകൾ ശബ്ദാതിവേഗ വിമാനങ്ങൾ എന്നിവയെ തരിപ്പണമാക്കും. കംപ്യൂട്ടർനിയന്ത്രിത എസ്-400 മിസൈൽ് പ്രതിരോധത്തിനു ശബ്ദത്തേക്കാൾ എട്ടിരട്ടിയാണു വേഗം.
ആകാശമാർഗമുള്ള ആക്രമണങ്ങൾ് ചെറുക്കാൻ വ്യോമസേനയെ സജ്ജമാക്കാന്‍ ലക്ഷ്യമിട്ടാണ് എസ്- 400 ട്രയംഫ് ഇന്ത്യ വാങ്ങുന്നത്. റഷ്യയിൽ നിന്ന് ഇവ ചൈന വാങ്ങിയതിനു പിന്നാലെയാണ്, അതേ ആയുധം സ്വന്തമാക്കാനുള്ള നടപടികൾക്ക് ഇന്ത്യയും വേഗം കൂട്ടിയത്.സംഘർഷസാധ്യത നിലനിൽക്കുന്ന ഇന്ത്യ- ചൈന അതിർത്തിയിൽ വ്യോമസേനയുടെ ഏറ്റവും കരുത്തുറ്റ പ്രതിരോധ സംവിധാനമാകുമിതെന്നു സേനാ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.
യുഎസിന്റെ ഉപരോധം മറികടന്ന് വാങ്ങൽ സാധ്യമാക്കാൻ് ഇന്ത്യയും റഷ്യയും ചർച്ചകൾ പൂർത്തിയാക്കിക്കഴിഞ്ഞു. റഷ്യയുമായി തന്ത്രപ്രധാന
പ്രതിരോധ ഇടപാടുകളിലേർപ്പെടുന്നവർക്കതിരെ ഉപരോധമേർപ്പെടുത്തുന്ന യുഎസ് ചട്ടം മറികടക്കാനുള്ള നയതന്ത്ര ഇടപെടലുകളും ഇന്ത്യ നടത്തുന്നുണ്ട്.റഷ്യയും ഇന്ത്യയും തമ്മിലുള്ള പ്രതിരോധ ഇടപാടിൽ യുഎസ് കരുതലോടെയാണു പ്രതികരിച്ചത്. തങ്ങളുടെ സഖ്യ രാഷ്ട്രങ്ങളുടെ പ്രതിരോധക്കരുത്ത് നശിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതല്ല ഉപരോധം.
പാക്കിസ്ഥാൻ, ചൈന അതിർത്തികളിൽ ആകാശമാർഗമുളള ഏത് ആക്രമണം നേരിടാൻ ഈ മിസൈലിന് ശേഷിയുണ്ട്. പാക്കിസ്ഥാൻ, ചൈന എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയെ ലക്ഷ്യമിട്ട് പറന്നുയരുന്ന ഏത് വസ്തുവും നിമിഷങ്ങൾക്കുളളിൽ റഡാറുകൾ കണ്ടെത്തും. പാക്കിസ്ഥാനുമായുളള പടിഞ്ഞാറൻ അതിർത്തിയിൽ മൂന്ന് മിസൈൽ യൂണിറ്റും, ചൈനയുമായുള അതിർത്തിയിൽ രണ്ടെണ്ണവും സ്ഥാപിക്കും. ആക്രമണ ലക്ഷ്യത്തോടെയല്ല ഇന്ത്യ മിസൈലുകൾ സ്വന്തമാക്കുന്നത് ആക്രമണം നേരിടാൻ ആണ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Discussion about this post