ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യവ്യാപകമായി നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ഈ വിഷയത്തില്‍ ഒരു മതവിഭാഗത്തില്‍പ്പെട്ടവരും പരിഭ്രമിക്കേണ്ടെന്നും അദ്ദേഹം രാജ്യസഭയില്‍ പറഞ്ഞു.
പൗരത്വ രജിസ്റ്റര്‍ നടപ്പിലാകുമ്പോള്‍ അതില്‍ നിന്ന് പുറത്താകുന്നവര്‍ക്ക് പ്രാദേശികാടിസ്ഥാനത്തില്‍ രൂപീകരിക്കുന്ന ട്രൈബ്യൂണലുകളെ സമീപിക്കാനാകുമെന്നും അമിത് ഷാ പറഞ്ഞു.
അസമില്‍ ഇത്തരം ട്രൈബ്യൂണലുകളില്‍ അപേക്ഷ നല്കാന് കഴിയാത്തവര്‍ക്ക് പണം നല്കി സംസ്ഥാന സര്‍ക്കാര്‍ സഹായിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എൻആർസി ദേശീയ സുരക്ഷയുടെ വിഷയമാണെന്നും “ഒരു രാജ്യത്തിനും ഇത്രയധികം നുഴഞ്ഞുകയറ്റക്കാരുടെ ഭാരം വഹിക്കാൻ കഴിയില്ല” എന്നും നേരത്തെ കൊൽക്കത്തയിൽ നടന്ന റാലിയിൽ ഷാ പറഞ്ഞിരുന്നു.
Discussion about this post