കൊല്‍ക്കത്ത: ദേശിയ പൗരത്വ രജിസ്റ്ററിനായി വിവരശേഖരണം നടത്തുന്നുവെന്നാരോപിച്ച് ഒരു വിഭാഗം
യുവതിയുടെ വീടിന് തീയിട്ടു. ചുംകി എന്ന ഇരുപതുകാരിയുടെ വീടിനാണ് തീയിട്ടത്. ബംഗാളിലെ ബിര്‍ഭും ജില്ലയിലെ ഗൗര്‍ബസാറില്‍ ബുധനാഴ്ചയാണ് സംഭവം.
ഒരു എന്‍ജിഒയുടെ താത്കാലിക ജീവനക്കാരിയാണ് യുവതി. ഗ്രാമങ്ങളിലെ സ്ത്രീകളെ ഫലപ്രദമായി സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാന്‍ പരിശീലിപ്പിക്കുകയാണ് ചുംകി പ്രവര്‍ത്തിക്കുന്ന എന്‍ജിഒയുടെ ലക്ഷ്യം.
ഇതിന്റെ ഭാഗമായി ആളുകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഇത് എന്‍ആര്‍സിയുടെ വിവരശേഖരണത്തിന്റെ ഭാഗമാണെന്ന് പ്രചരിച്ചതോടെയാണ് ഇവര്‍ക്ക് നേരെ ആക്രമണമുണ്ടായത്. ചുംകിയും കുടുംബവും ഇപ്പോള്‍ പൊലീസ് സംരക്ഷണയിലാണ്.അക്രമകാരികള്‍ക്കെതിരെ പോലിസ് നടപടി സ്വീകരിക്കാത്തതിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ആവശ്യമായ തെളിവില്ലെന്നാണ് പോലിസ് ഭാഷ്യം.
Discussion about this post