തിരുവനന്തപുരം: സ്പ്രിന്‍ക്ലര്‍ ഡാറ്റാ ഇടപാടില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റേത് പരിതാപകരമായി നിലപാടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്. ഒരു രാഷ്ട്രീയ പാര്‍ട്ടി എത്രമാത്രം നിലവാര തകര്‍ച്ചയിലേക്ക് പോകാമോ, അത്രയും നിലവാരം തകര്‍ന്നിരിക്കുകയാണ് സിപിഎം. എല്ലായ്പോഴും സ്വതന്ത്രസോഫ്റ്റ് വെയര്‍ എന്നതെല്ലാം പറഞ്ഞ് ഒച്ചയിടുന്നവരായിരുന്നു അവര്‍. ആധാറിനെ തുരങ്കം വെക്കാന്‍ സിപിഎം നടത്തിയ നീക്കങ്ങള്‍ എല്ലാവര്ക്കും അറിയാം. മുഖ്യമന്ത്രിയുടെ ഡാറ്റാ കൈമാറ്റക്കൊള്ള കൈയോടെ പിടികൂടിയിട്ടും സിപിഎം പൂര്‍ണമായും മുഖ്യമന്ത്രിയെയും കുടുംബത്തെയും സംരക്ഷിക്കാനുള്ള നീക്കമാണ് നടത്തുന്നതെന്ന് കെ സുരേന്ദ്രന് പറഞ്ഞു.
പിണറായി വിജയനെ സംരക്ഷിച്ചതിലൂടെ പൊളിറ്റ് ബ്യൂറോ മുഖ്യമന്ത്രിയെക്കാള്‍ താഴെയുള്ള ഘടകമായി മാറിയിരിക്കുകയാണ്. ഡാറ്റാ ഇടപാടില്‍ സര്‍ക്കാരിനെ ഹൈക്കോടതി സര്‍ക്കാരിനെ ശാസിച്ചിരിക്കുകയാണ്. ഹൈക്കോടതിയുടെ ചോദ്യങ്ങള്‍ക്ക് മുന്പില് മറുപടി പറയാന്‍ പോലും സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. വാര്‍ത്താസമ്മേളനത്തില്‍ എനിക്ക് വേറെ ജോലിയുണ്ടെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഈ ഇടപാടില്‍ എന്താണ് നടന്നതെന്ന വിശദീകരണമെങ്കിലും സിപിഎം തേടണമായിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കി.
സിഡിറ്റിനെ പോലുള്ള കെല്‍ട്രോണിനെ പോലുള്ള സ്ഥാപനങ്ങളെ തകര്‍ക്കുകയാണ്. ചെറിയ ചെറിയ കാര്യങ്ങള്‍ പോലും ഇവരെ ഏല്‍പ്പിക്കാതെ കുത്തകവത്കരണമാണ് പിണറായി നടത്തുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സര്‍ക്കാര്‍ കൊറോണ ഭീഷണിയെ നേരിടാന്‍ ആവശ്യമായിട്ടുള്ള തയ്യാറെടുപ്പുകള്‍ നടത്തുവെന്ന പ്രചാരണം എല്ലാ ദിവസവും നടത്തുന്നുണ്ട്. മാര്‍ച്ച് മാസം 22 ന് വിമാനത്താവളം അടച്ചതാണ്. ഗള്‍ഫില്‍ നിന്ന് എത്തിയവര്‍ക്കാണ് ഇപ്പോഴും കൊറോണ സ്ഥിരീകരിക്കുന്നത്. അവര്‍ എത്തിയിട്ട് ഒരുമാസം കഴിഞ്ഞിട്ടും അവര്‍ക്ക് തന്നെയാണ് കൊറോണ സ്ഥിരീകരിക്കുന്നുവെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇത് ജനങ്ങള്‍ക്കിടയില്‍ സംശയത്തിന് കാരണമാക്കുന്നു. മറ്റ് സംസ്ഥാനങ്ങളുമായി നോക്കുമ്പോള്‍ രോഗസ്ഥീരീകരണ കാലയളവ് 14 മുതല്‍ 28 ദിവസങ്ങളാണ്. എന്നാല്‍ ഇവിടെ 30 ദിവസം കഴിഞ്ഞിട്ടും അവര്‍ക്ക് തന്നെ രോഗം സ്ഥീരികരിക്കുന്നു. തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരെ പറ്റി സര്‍ക്കാര്‍ പറയുന്നില്ല. ഇവര്‍ രോഗമുക്തരായോ, എവിടെയാണ് ക്വാറന്റൈന് ചെയ്തത്. എന്നൊന്നും സര്‍ക്കാര്‍ പറയുന്നില്ല. കേരളസര്‍ക്കാരിന്റെ കണക്കുകള്‍ ശരിയായ വസ്തുതയുടെ അടിസ്ഥാനത്തില്‍ അല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post