പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണ വ്യവസ്ഥ ജമ്മുകാശ്മീരിന്റെ വിധി മാറ്റിയെഴുതുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്.’ജമ്മു ആൻഡ് കാശ്മീർ ജൻ സംവദ് റാലി ‘എന്ന പരിപാടിയിൽ വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.പാക്ക് അധീന കശ്മീരിലുള്ള ജനങ്ങൾ അധികം വൈകാതെ തന്നെ പാകിസ്ഥാന്റെ ഭരണമുപേക്ഷിച്ച് ഇന്ത്യൻ ഭരണം ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജമ്മുകാശ്മീരിന് പ്രത്യേക പരിഗണന നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു ശേഷമുള്ള ജമ്മുകാശ്മീരിലെ സ്ഥിതിഗതികളെ കുറിച്ചും അദ്ദേഹം വീഡിയോ കോൺഫറൻസിൽ സംസാരിച്ചു.പാക്കിസ്ഥാന്റെയും ഐ.എസ് തീവ്രവാദികളുടെയും കൊടികൾ നിന്നിടത്ത് ഇപ്പോൾ പാറിപറക്കുന്നത് ഇന്ത്യൻ പതാകയാണെന്ന് അദ്ദേഹം പറഞ്ഞ്.പരിപാടിയിൽ കഴിഞ്ഞ ദിവസം ജമ്മു കാശ്മീരിൽ വെടിയേറ്റു മരിച്ച അജയ് പണ്ഡിതയെന്ന സർപഞ്ചിന് രാജ്നാഥ് സിംഗ് ആദരാജ്ഞലികളർപ്പിച്ചു.
Discussion about this post