കോൺഗ്രസ് പാർട്ടി, കമ്മ്യുണിസ്റ് പാർട്ടി ഓഫ് ചൈനയുമായി ഓഗസ്റ്റ് 7, 2008ൽ ഒപ്പ് വെച്ച മെമ്മോറാണ്ടം ഓഫ് അണ്ടർസ്റ്റാൻഡിംഗിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചു.ഇന്ത്യൻ നാഷണൽ കോൺഗ്രസ്,സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർക്കെതിരെയുള്ള അന്വേഷണം ദേശിയ അന്വേഷണ ഏജൻസിയെ ഏല്പിക്കണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം.
കോൺഗ്രസ് പാർട്ടിയും ചൈനയുമായുള്ള കരാർ രഹസ്യവിവരങ്ങൾ കൈമാറുന്നതുമായി ബന്ധപ്പെട്ടുള്ളതാണോയെന്ന് സംശയമുണ്ടെന്നും ഹർജിയിൽ സൂചിപ്പിക്കുന്നുണ്ട്.ക്രോണിക്കിളിന്റെ എഡിറ്റർ -ഇൻ- ചീഫായ സാവിയോ റോഡ്രിഗസിനു വേണ്ടി അഭിഭാഷകനായ ശശാങ്ക് ശേഖറാണ് ഹർജി സമർപ്പിച്ചത്.ഒരു വിധത്തിലും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള കാര്യങ്ങൾ ചെയ്യാൻ ആരെയും അനുവദിക്കരുതെന്നും പൊതുതാല്പര്യ ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്.
Discussion about this post