ന്യൂഡൽഹി : ചെന്നൈയേയും ആൻഡമാൻ നിക്കോബാർ ദ്വീപിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന സമുദ്രത്തിനടിയിലൂടെയുള്ള ഒപ്റ്റിക്കൽ ഫൈബർ കേബിൾ പ്രോജക്ട് ആഗസ്റ്റ് 10 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. 2300 കിലോമീറ്റർ ദൂരത്തിൽ നിർമിക്കാനുദ്ദേശിക്കുന്ന ഒപ്റ്റിക്കൽ ഫൈബർ കേബിൾ പ്രോജക്ട് യാഥാർത്ഥ്യമാകുന്നതോടെ ആൻഡമാൻ നിക്കോബാർ ദ്വീപുകളുമായി രാജ്യത്തിനു കൂടുതൽ എളുപ്പത്തിൽ ബന്ധപ്പെടാൻ സാധിക്കും. വീഡിയോ കോൺഫറൻസിലൂടെ ആയിരിക്കും പ്രോജക്ട് നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുക.
ഈ ഒപ്റ്റിക്കൽ ഫൈബർ കേബിൾ പ്രൊജക്ട് പോർട്ട് ബ്ളയറിനെ സ്വരാജ് ദ്വീപ്, ലിറ്റിൽ ആൻഡമാൻ, കാർ നിക്കോബാർ, കമോർത്ത, ഗ്രേറ്റ് നിക്കോബാർ, ലോങ്ങ് ഐലൻഡ്,റാൻഗത് എന്നീ പ്രദേശങ്ങളുമായും ബന്ധിപ്പിക്കുന്നുണ്ട്.ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലേക്ക് വേഗതയേറിയതും വിശ്വസനീയവുമായ മൊബൈല്‍, ലാന്‍ഡ്ലൈന്‍ ടെലികോം സേവനങ്ങള്‍ എത്തിക്കാനും ഇതു സഹായകമാകും.
2018 ഡിസംബർ 30നാണ് ഈ പദ്ധതിക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടത്.അഞ്ചു വര്‍ഷത്തേക്കുള്ള നടത്തിപ്പു ചെലവ് ഉള്‍പ്പെടെ പദ്ധതിക്ക് 1102.38 കോടി രൂപയാണ് ആകെ ചിലവ് വരുന്നത്.
Discussion about this post