കൊച്ചി : കരിപ്പൂർ വിമാനത്താവളം ഉടൻ അടയ്ക്കണമെന്നും വിമാനപകടം റിട്ടയേഡ് ജഡ്ജിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതു താൽപര്യ ഹർജി.വിമാന ദുരന്തത്തെ കുറിച്ച് നിലവിൽ വ്യോമയാന മന്ത്രാലയം നടത്തുന്ന എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ അന്വേഷണത്തിന് പകരം വിരമിച്ച ജഡ്ജിയുടെ മേൽനോട്ടത്തിൽ വ്യക്തമായ അന്വേഷണം വേണമെന്നാണ് ഹർജിയിൽ സൂചിപ്പിച്ചിട്ടുള്ളത്.
അഭിഭാഷകനായ യശ്വന്ത് ഷേണായിയാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. വിമാനത്താവളത്തിലെ സാങ്കേതിക പിഴവുകൾ പരിഹരിക്കുന്നത് വരെ കരിപ്പൂർ വിമാനത്താവളം അടച്ചിടണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം.മാത്രമല്ല, കേരളത്തിലുള്ള മറ്റു വിമാനത്താവളങ്ങളിലും നിർമ്മാണ പിഴവുകൾ ഉണ്ടോയെന്നതിന്റെ അന്വേഷണം നടത്തണമെന്നും പൊതുതാൽപര്യ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.കരിപ്പൂർ വിമാനത്താവളത്തിലുണ്ടായ അപകടത്തിൽ രണ്ട് പൈലറ്റുമാരുൾടെ 18 പേരാണ് മരണപ്പെട്ടത്.
Discussion about this post