മുംബൈ: നടി കങ്കണയ്ക്ക് നേരെ ശിവസേന എംഎല്‍എ ഭീഷണിമുഴക്കിയതോടെ നടിക്ക് സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി. കങ്കണ മുംബൈയെ പാക് അധിനിവേശ കശ്മീരിനോടുപമിച്ചതിന് പിന്നാലെയാണ് ഭീഷണിപ്പെടുത്തിയത്. സാംനയില്‍ ശിവസേന എംപി സഞ്ജയ് റാവത്ത് കങ്കണയെ വിമര്‍ശിച്ചെഴുതിയ ലേഖനത്തിനോട് പ്രതികരിക്കവെയാണ് കങ്കണ മുംബൈയെ പാക് അധിനിവേശ കശ്മീരിനോട് ഉപമിച്ചത്.
ശിവസേന എംഎല്‍എ പ്രതാപ് സര്‍നായിക്കാണ് കങ്കണയ്ക്കെതിരെ ഭീഷണി മുഴക്കിയത്. ഈ സാഹചര്യത്തില്‍ കങ്കണയ്ക്ക് പൊലീസ് സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് രംഗത്തു വന്നിരിക്കുകയാണ് ഹരിയാനയിലെ ബി.ജെ.പി സര്‍ക്കാര്‍. ഹരിയാന ആഭ്യന്തര മന്ത്രി അനില്‍ വിജ് ആണ് ആവശ്യവുമായി രംഗത്തു വന്നിരിക്കുന്നത്.
‘കങ്കണയ്ക്ക് പൊലീസ് സംരക്ഷണം വേണം, സ്വതന്ത്രമായി വെളിപ്പെടുത്തല്‍ നടത്താന്‍ കങ്കണയ്ക്ക് കഴിയണം,’ അനില്‍ വിജ് പറഞ്ഞു.
കങ്കണ മുംബൈയില്‍ തിരിച്ചെത്തിയാല്‍ ശിവസേനയുടെ വനിതാ നേതാക്കള്‍ നടിയുടെ മുഖത്തടിക്കുമെന്നും ഇതിന്റെ പേരില്‍ ജയില്‍ പോവാനും തനിക്ക് മടിയില്ലെന്ന് ശിവസേനാ എം.എല്‍.എ പ്രതാപ് സര്‍നായിക് പറഞ്ഞതിനു പിന്നാലെയാണ് ഇദ്ദേഹത്തിന്റെ പ്രതികരണം.
പ്രതാപ് സര്‍നായികിന്റെ പരാമര്‍ശത്തിനു പിന്നാലെ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന് ചെയര്‍ പേഴ്സണ്‍ രേഖ ശര്‍മ രംഗത്തു വന്നിരുന്നു.
Discussion about this post