കൊച്ചി : സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത് 12 മണിക്കൂർ. രണ്ടാഴ്ചയ്ക്കു ശേഷം വീണ്ടും ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ചോദ്യം ചെയ്യൽ കഴിഞ്ഞു പുറത്തിറങ്ങിയ ബിനീഷ് കോടിയേരി മാധ്യമങ്ങളോട് പ്രതികരിക്കാൻ തയാറായില്ല.രാവിലെ ഒമ്പതുമണിയോടെയാണ് ബിനീഷ് എൻഫോഴ്സ്മെന്റ് ഓഫീസിൽ ഹാജരായത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആറു ദിവസത്തെ സാവകാശം ചോദിച്ചെങ്കിലും എൻഫോഴ്സ്മെന്റ് വിഭാഗം ആവശ്യം തള്ളുകയായിരുന്നു.
ബിനീഷുമായി ബന്ധപ്പെട്ട മൂന്നു കമ്പനികളുടെ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും എൻഫോഴ്സ്മെന്റ് അന്വേഷണം നടത്തുന്നത്. തിരുവനന്തപുരത്തെ യു.എഫ്.എക്സ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ നിന്ന് തനിക്ക് കമ്മീഷൻ ലഭിച്ചുവെന്ന സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ മൊഴി അടിസ്ഥാനമാക്കിയാണ് അന്വേഷണം ബിനീഷിലേക്ക് തിരിഞ്ഞത്. സ്ഥാപനത്തിന്റെ ഡയറക്ടർമാരിൽ ഒരാളായ അബ്ദുൾ ലത്തീഫും ബിനീഷ് കോടിയേരിയും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടത്തിയെന്ന വിവരവും എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.
Discussion about this post