ഡല്‍ഹി: ഇന്ധന വില വീണ്ടും കുറഞ്ഞു. പെട്രോളിന് രണ്ട് രൂപയും, ഡീസലിന് അന്‍പത് പൈസയും ആണ് വില കുറഞ്ഞത്.
എണ്ണക്കമ്പനികളുടെ മാസാന്ത്യ അവലോകനത്തിലാണ് ഇന്ധന വില കുറയ്ക്കാന്‍ തീരുമാനമായത്. വില വര്‍ദ്ധന അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും.
രണ്ടാഴ്ചയായി ആഗോള വിപണിയില്‍ എണ്ണ വിലയില്‍ കുറവാണുണ്ടാകുന്നത്.
ഓഗസ്റ്റ് 15നാണ് നേരത്തെ പെട്രോള്‍, ഡീസല്‍ വില കുറച്ചിരുന്നത്. പെട്രോളിന് 1.27 ഉം ഡീസലിന് 1.17 രൂപയുമാണ് കുറവ് വരുത്തിയിരുന്നത്. കഴിഞ്ഞ നവംബര്‍-ജനുവരികാലത്ത് നാലു തവണ എക്സൈസ് തീരുവ വര്‍ധിപ്പിച്ചതിലൂടെ പെട്രോള്‍ ലീറ്ററിന് 7.75 രൂപയും ഡിസല്‍ ലീറ്ററിന് 6.50 രൂപയും വില കൂടിയിരുന്നു.
എന്നാല്‍, രാജ്യാന്തര ക്രൂഡ് വില ബാരലിന് 30 ഡോളര്‍ നിലവാരത്തിലെത്തിയാലേ ഇനി അത്തരമൊരു നികുതി വര്‍ധന ആലോചിക്കുന്നുള്ളൂ എന്നാണ് സര്‍ക്കാര്‍ നിലപാട്.
Discussion about this post