ലൈഫ് മിഷൻ പദ്ധതി ഇടപാടിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കി. റെഡ്ക്രസന്റുമായുള്ള ഇടപാടിലെ എല്ലാ കാര്യങ്ങളും അന്വേഷിക്കും.
ലൈഫ് പദ്ധതിയില്‍ നാലേകാല്‍കോടി രൂപ കമ്മീഷന് കൈപ്പറ്റിയെന്ന ആരോപണത്തിലാണ് അന്വേഷണം. വടക്കാഞ്ചേരിയിലെ ഭൂമി, ഫ്ലാറ്റ് നിര്‍മാണത്തിന് അനുയോജ്യമല്ലെന്ന പരാതിയും അന്വേഷിക്കും.
വടക്കാഞ്ചേരി ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് വന്‍ ആരോപണമായിരുന്നു പ്രതിപക്ഷം സര്‍ക്കാരിന് നേരെ ഉയര്‍ത്തിയിരുന്നത്. 20 കോടിയുടെ പദ്ധതിയില്‍ നാലേകാല്‍കോടിയോളം രൂപ സ്വപ്നയും സംഘവും കമ്മീഷന് പറ്റിയെന്നായിരുന്നു പ്രധാന ആരോപണം.
Discussion about this post