ലഡാക്ക്: ലഡാക്കിൽ പിടികൂടിയ ചൈനീസ് സൈനികനെ ചോദ്യം ചെയ്യലിനു ശേഷം വിട്ടയച്ചു. ഡെംചോക്കിൽ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ സൈനികനെ ഇന്ന് രാവിലെയാണ് ഇന്ത്യൻ സേന പിടികൂടിയത്.
കോർപ്പറൽ റാങ്കിലുള്ള ഈ സൈനികൻ ഷാങ്ജി പ്രദേശത്തെ താമസക്കാരനാണെന്ന് രേഖകൾ വ്യക്തമാക്കുന്നു.ഇത് തെളിയിക്കുന്ന സിവിൽ, സൈനിക രേഖകൾ ഇയാളിൽ നിന്ന് കണ്ടെത്തി.
ഇന്ത്യൻ സൈന്യം അദ്ദേഹത്തെ മണിക്കൂറുകളോളം ചോദ്യം ചെയ്തു. അതിർത്തിയിൽ പ്രവേശിക്കാനുള്ള കാരണമാണ് പ്രധാനമായും സൈന്യം ചോദിച്ചത്. ചാരവൃത്തിയാണോ എന്ന സംശയത്തെ മുൻനിർത്തിയായിരുന്നു ചോദ്യം ചെയ്യൽ പുരോഗമിച്ചത്. ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ച ശേഷം ചൈനീസ് സൈനികനെ ചൈനയിലേക്ക് തിരിച്ചയക്കാൻ തീരുമാനിക്കുകയായിരുന്നു. അന്താരാഷ്ട്ര മാനദണ്ഡ പ്രകാരമാണ് ചൈനീസ് സൈനികനെ ഇന്ത്യ തിരിച്ചയക്കുന്നത്.
Discussion about this post