ഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു.
ആന്റണിയുടെ ഭാര്യ എലിസബത്തിന് കഴിഞ്ഞ ദിവസം രോഗബാധ സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ആന്റണിയും മറ്റ് കുടുംബാംഗങ്ങളും നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.
മാതാപിതാക്കൾക്ക് കൊവിഡ് സ്ഥിരീകരിച്ച വിവരം മകൻ അനിൽ കെ ആന്റണി ഫേസ്ബുക്കിലൂടെ അറിയിച്ചു. ഇരുവർക്കും വേണ്ടി പ്രാർത്ഥിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
Discussion about this post