ആലപ്പുഴ: എസ് എൻ ഡി പി യോഗം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയായിരുന്ന കെ കെ മഹേശന്റെ ആത്മഹത്യയിൽ കോടതി ഇടപെടൽ. മഹേശൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകൻ തുഷാർ വെള്ളാപ്പള്ളിക്കുമെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം നൽകി. ആലപ്പുഴ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസെടുക്കാൻ നിർദ്ദേശം നൽകിയത്.
മഹേശന്റെ ആത്മഹത്യയിൽ വെള്ളാപ്പള്ളിക്കും മകനുമെതിരെ കേസെടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. ഗൂഢാലോചന, ആത്മഹത്യ പ്രേരണ എന്നീ വകുപ്പുകൾ ഇവർക്കെതിരെ ചുമത്തണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു.
Discussion about this post