ചെങ്ങന്നൂര്‍: ജെഎസ്എസ് നേതാവും മുന്‍ കൊടുങ്ങല്ലൂര്‍ എംഎല്‍എയുമായ ഉമേഷ്ചള്ളിയില് സിപിഐയിലേക്ക്. കൊടുങ്ങല്ലൂര്‍ എസ്എന്‍ഡിപി യൂണിയന് പ്രസിഡന്റാണു ചള്ളിയില്‍. യൂഡിഎഫുമായി കുറ വര്‍ഷങ്ങളായി നല്ല ബന്ധത്തിലല്ലെന്ന് ഉമേഷ് ചള്ളിയില്‍ പറഞ്ഞു.
ഇതിനിടെ എസ്എന്‍ഡിപിയുമായി അടുത്ത ബന്ധമുള്ള ഉമേഷ് ചള്ളിയില്‍ പാര്‍ട്ടിയിലെത്തുന്നത് ഗുണം ചെയ്യുമെന്ന കണക്ക് കൂട്ടലിലാണ് സിപിഐ. കൊടുങ്ങല്ലൂര്‍ സീറ്റില്‍ ഉമേഷിനെ മത്സരിപ്പിക്കാമെന്ന ഉറപ്പ് സിപിഐ നേതൃത്വം നല്‍കിയിട്ടുണ്ടെന്നും വാര്‍ത്തകളുണ്ട്. എന്നാല്‍ അത്തരമൊരു കരാറുകളും ഇല്ലെന്ന് ഉമേഷ് ചള്ളിയില്‍ പറഞ്ഞു.
Discussion about this post