മൂന്നാര്‍ : മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ നടത്തിവരുന്ന സമരം സി.പി.എമ്മിനുള്ള താക്കീതാണെന്ന് ആര്.എം.പി നേതാവ് കെ.കെ. രമ. തൊഴിലാളികളുടെ ജീവിതം അങ്ങേയറ്റം ദുരിതപൂര്‍ണമാണ്. അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും തൊഴിലാളി സംഘടനകള്‍ക്കും മാറിവരുന്ന സര്‍ക്കാറുകള്‍ക്കും കഴിഞ്ഞിട്ടില്ലെന്നും കെ.കെ രമ വ്യക്തമാക്കി.
തൊഴിലാളി സംഘടനകളും നേതാക്കളും വഞ്ചിക്കുകയായിരുന്നു. തൊഴിലാളികളുടെ സമരത്തെ ആര്.എം.പി പിന്തുണക്കുന്നു. ചരിത്രത്തില്‍ എഴുതി ചേര്‍ക്കപ്പെട്ട അത്യപൂര്‍വമായ സമരമാണിത്. സ്ത്രീകളുടെ മുന്നേറ്റമാണിതെന്നും കെ.കെ രമ മാധ്യമങ്ങളോട് പറഞ്ഞു.
Discussion about this post