തിരുവനന്തപുരം : മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ സമരം സമാധാനപരമായി കൈകാര്യം ചെയ്ത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ അഭിനന്ദനം. തന്റെ ഫേസ്ബുക്ക് പേജിലാണു മന്ത്രി പോലീസുകാരുടെ പ്രവര്‍ത്തനങ്ങളെ പുകഴ്ത്തിയത്.
സമരം സമാധാനപരമായി അവസാനിച്ചതില്‍ സന്തോഷമുണ്ട്. സമരഭൂമിയില്‍ വളരെ ജാഗ്രതയോടും പക്വതയോടുമാണു പോലീസ് പെരുമാറിയത്. ഏതു നിമിഷവും പൊട്ടിതെറിയിലേയ്ക്കോ വെടിവയ്പിലേക്കോ പോകാവുന്ന അന്തരീഷമായിരുന്നു ഒരാഴ്ചയായി മൂന്നാറില്‍. പ്രശ്നം ഗുരുതരമാക്കാനും ചിലര്‍ ശ്രമിച്ചു. എന്നാല്‍, പോലീസിന്റെ പക്വതയും, കരുതലും അത്തരം സ്ഥിതിവിശേഷം ഇല്ലാതാക്കിയെന്നും പോലീസ് എന്നും സമാധാനപരമായ ജനകീയ സമരങ്ങള്ക്കൊപ്പമായിരിക്കുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
Discussion about this post