തിരൂര്‍: കോണ്‍ഗ്രസിനെ മുന്നില്‍ കണ്ട് ബി.ജെ.പി കേരളത്തില്‍ സ്വപ്നം കാണുന്നതായി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന്റെ സഹായത്തോടെയാണ് ബി.ജെ.പി സര്‍ക്കാര്‍ രൂപവത്കരിച്ചത്. കേരളത്തിലും സമാനരീതി പയറ്റാനാണ് ബി.ജെ.പിയുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. തിരൂര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഗഫൂര്‍ പി. ലില്ലീസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു യെച്ചൂരി.
ബി.ജെ.പിയെ എതിര്‍ത്താല്‍ സി.ബി.ഐ, ഇ.ഡി എന്നിവരെ കാണിച്ച് ഭീഷണിപ്പെടുത്താനാണ് ശ്രമം നടക്കുന്നത്. ഇന്ത്യയുടെ ഫെഡറല്‍ സംവിധാനം ഇന്ന് ഏറ്റവും കൂടുതല്‍ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. ഫെഡറല്‍ സംവിധാനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഒരു സ്ഥാനവും അനുവദിച്ചുകൊടുക്കുന്നില്ലെന്നും യെച്ചൂരി പറയുന്നു.
Discussion about this post