ഡല്‍ഹി: രാജ്യത്ത് പിടിവിട്ട് കുതിക്കുന്ന കോവിഡ് ബാധ സുപ്രീം കോടതിയുടെ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നുവെന്നും, പരമോന്നത നീതി പീഠത്തിലെ 50 ശതമാനത്തോടടുത്ത് ജീവനക്കാര്‍ക്ക് രോഗം പിടിപെട്ടതായും റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വിഡിയോ കോണ്‍ഫറന്‍സിങ് വഴിയാകും കോടതി വാദം കേൾക്കുന്നത്.
കോടതി മുറിയടക്കം കോടതിയും പരിസരവും അണുവിമുക്തമാക്കി. വിവിധ ബെഞ്ചുകള്‍ ഒരു മണിക്കൂര്‍ വൈകിയാണ് ഇപ്പോള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
കോവിഡിന്റെ പുതിയ തരംഗത്തെ നേരിട്ടുകൊണ്ടിരിക്കുകയാണ് രാജ്യമിപ്പോള്‍. ഒരാഴ്ചക്കുള്ളില്‍ 10 ലക്ഷത്തിലേറെ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഞായറാഴ്ച മാത്രം 1,52,879 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മഹാമാരി മൂലം മരിക്കുന്നവരുടെ എണ്ണവും വര്‍ധിക്കുന്നുണ്ട്. ഞായറാഴ്ച 839 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.അഞ്ച് മാസത്തിനിടെയുള്ള ഏറ്റവും വലിയ മരണ നിരക്കാണിത്.
Discussion about this post