കോഴിക്കോട്: വടകര മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ മനയത്ത് ചന്ദ്രനെതിരെ വൻ ഭൂരിപക്ഷത്തിൽ ആര്‍എംപി സ്ഥാനാര്‍ത്ഥി കെ.കെ രമ നിയമസഭയിലേയ്ക്ക്. ആര്‍എംപിയുടെ ആദ്യ എംഎല്‍എ എന്ന വിശേഷണവും കെ.കെ രമ സ്വന്തമാക്കി.
കഴിഞ്ഞ തവണ എല്‍ഡിഎഫിന്റെ സി.കെ നാണു 9511 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച മണ്ഡലമാണ് വടകര. ഇത്തവണ 7014 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് രമ എല്‍ഡിഎഫിന്റെ മണ്ഡലം പിടിച്ചെടുത്തത്. ശാന്തിക്കും സമാധാനത്തിനും വേണ്ടിയുള്ള വോട്ടിംഗാണ് നടന്നതെന്നും വിജയം ടി.പി ചന്ദ്രശേഖരന് സമര്‍പ്പിക്കുന്നുവെന്നും രമ പ്രതികരിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ നേരിട്ടുളള നിയന്ത്രണത്തിലായിരുന്നു വടകരയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സിപിഎം നടത്തിയിരുന്നത്. ഇതാണ് പാര്‍ട്ടിയെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നത്. സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തോടുളള ശക്തമായ എതിര്‍പ്പാണ് ജനങ്ങള്‍ വടകരയില്‍ രേഖപ്പെടുത്തിയതെന്ന് വേണം കരുതാന്‍. മെയ് 4ന് ടി.പി ചന്ദ്രശേഖരന് കൊല്ലപ്പെട്ടിട്ട് 9 വര്‍ഷം പൂര്‍ത്തിയാകാനിരിക്കെയാണ് രമയുടെ വിജയം എന്നതും ശ്രദ്ധേയമാണ്.
Discussion about this post