കൊച്ചി: കേരളത്തിൽ കൃത്രിമ ഓക്സിജൻ ക്ഷാമം സൃഷ്ടിക്കാൻ കുത്തക കമ്പനികളുടെ ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ് എംഎല്‍എ പി ടി തോമസ് ആരോപിച്ചു. 70 ടൺ മെഡിക്കൽ ഓക്സിജൻ സംസ്ഥാനത്തിന് പുറത്തേക്കാണ് ഇപ്പോള്‍ പോകുന്നത്. കേരളത്തിന്റെ ആവശ്യം കഴിഞ്ഞേ ഇത് പോകാവൂ എന്ന് സർക്കാർ ഉറപ്പ് വരുത്തണമെന്നും, സർക്കാർ ഇടപെട്ടില്ലെങ്കിൽ വലിയ ദുരന്തങ്ങൾ ഉണ്ടാകുമെന്നും പിടി തോമസ് പറഞ്ഞു.
സതേൺ എയർ പ്രോഡക്റ്റ് എന്ന കമ്പനിക്കാണ് ഓക്സിജന്‍ വിതരണാവകാശത്തിന്റെ കുത്തക. മുൻ ആരോഗ്യ മന്ത്രിയുടെ ബന്ധുവിന്റെ ഉടമസ്ഥതയിലാണ് കമ്പനിയാണ് ഇതെന്നും പി ടി തോമസ് ആരോപിക്കുന്നു. ഓക്സിജൻ രോഗികളുടെ കാര്യത്തിൽ കേരളത്തിന്റെ സ്ഥിതി ഗുരുതരമാണെന്നും, എന്നാൽ ഇത് മറച്ചു വെയ്ക്കുകയാണെന്നും, മെഡിക്കൽ ഓക്സിജൻ പല കമ്പനികൾക്കും ആവശ്യത്തിന് ഉൽപാദിപ്പിക്കാൻ കഴിയുന്നില്ലെന്നും പി ടി തോമസ് കൂട്ടിച്ചേർത്തു
ഇനോക്സ് എന്ന കമ്പനിക്ക് സംസ്ഥാന സർക്കാർ പല സൗകര്യങ്ങളും ചെയ്തു കൊടുത്തതാണ്. ഇവരുടെ ഉൽപ്പന്നമായ മെഡിക്കൽ ഓക്സിജന്റെ മുഴുവൻ വിതരണം സതേൺ എയർ പ്രൊഡക്ടിന് എങ്ങനെ കൈവന്നു എന്ന് അന്വേഷിക്കണം. മുൻ ആരോഗ്യ മന്ത്രി ശ്രീമതിയുടെ കുടുംബമാണ് കമ്പനിക്ക് പിന്നിലെന്നും പി ടി തോമസ് ആരോപിച്ചു.
Discussion about this post