മലപ്പുറം: ലോക്ക്ഡൗണിന്റെ മറവിൽ വ്യാജവാറ്റ് വിൽപ്പന നടത്തിയ ഡി വൈ എഫ് ഐ പ്രവർത്തകർ അറസ്റ്റിൽ. പെരിന്തൽമണ്ണയിൽ നിന്നാണ് ഇവർ പിടിയിലായത്. നാരങ്ങക്കുണ്ട് സ്വദേശികളായ രാജേഷ്, സുനീഷ് എന്നിവരാണ് പിടിയിലായിരിക്കുന്നത്.
പ്രതികൾ വാറ്റ് ചാരായം വിതരണം ചെയ്യുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് ഇവർ പിടിയിലായത്. ഇവരുടെ പക്കൽ നിന്നും വാറ്റ് കണ്ടെടുത്തു.
വ്യാജമദ്യം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചതിന് കഴിഞ്ഞ ദിവസം എടത്വയിൽ നിന്നും രണ്ട് പേർ പിടിയിലായിരുന്നു. ഇവരും ഡി വൈ എഫ് ഐ പ്രവർത്തകരാണ്.
Discussion about this post