കോഴിക്കോട്: ഇന്നലെ കൊയിലാണ്ടിയിൽ ഒരു സംഘം ആളുകള്‍ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയ പ്രവാസി യുവാവിനെ വിട്ടയച്ചു. കോഴിക്കോട് കുന്ദമംഗലത്താണ് അഷ്റഫിനെ പുലർച്ചെ ഇറക്കിവിട്ടത്. ശരീരത്ത് പരുക്കുകളോടെയാണ് അഷ്റഫിനെ കുന്ദമംഗലത്ത് തടിമില്ലിനു സമീപം കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയവർ ഇവിടെ ഇറക്കിവിടുകയായിരുന്നുവെന്ന് അഷ്റഫ് പറഞ്ഞു. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജിൽ വിദഗ്ധ പരിശോധനയ്ക്കായി പ്രവേശിപ്പിച്ചു.
ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ മാവൂരിന് അടുത്തുള്ള ഒരു തടിമില്ലിന് സമീപത്തുനിന്നാണ് അഷ്റഫിനെ കണ്ടെത്തിയത്. പ്രദേശവാസികളാണ് ആദ്യം കണ്ടത്. ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അഷ്റഫിന്റെ ഒരു കാല് ഒടിഞ്ഞ നിലയിലാണ്. ബ്ലെയ്ഡ് ഉപയോഗിച്ച് അഷ്റഫിന്റെ ശരീരത്തില്‍ മുറിവുകളേല്‍പ്പിച്ചിട്ടുണ്ട്. .
കൊടുവള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വർണക്കടത്ത് സംഘമാണ് അഷ്റഫിനെ തട്ടിക്കൊണ്ടുപോയതെന്നാണ് സൂചന. പരിശോധനകൾക്കുശേഷം ഇയാളെ പൊലീസ് ചോദ്യം ചെയ്യും. മെഡിക്കൽ കോളജിലുള്ള അഷ്റഫിനെ ഉടൻ കൊയിലാണ്ടിയിലേക്കു കൊണ്ടുപോകും. കോഴിക്കോട് റൂറൽ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. ഇന്നലെ രാവിലെ ആറരയോടെയാണ് കൊയിലാണ്ടി ഊരള്ളൂരിലെ വീട്ടിൽനിന്ന് കാറിലെത്തിയ സംഘം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി അഷ്റഫിനെ തട്ടിക്കൊണ്ടുപോയത്.
ക്യാരിയറായി പ്രവര്‍ത്തിക്കുകയായിരുന്നു അഷ്റഫ്. കൊച്ചി വഴി സ്വർണം കടത്തിയതിന് അഷ്റഫിനെതിരെ നേരത്തേ കേസുണ്ട്. റിയാദിൽനിന്നു മേയ് അവസാനമാണ് ഇയാൾ നാട്ടിലെത്തിയത്. സ്വർണക്കടത്തിലെ കാരിയറായ അഷ്റഫ് രണ്ടു കിലോയോളം സ്വർണം കൊണ്ടുവന്നതായാണ് പൊലീസിനു കിട്ടിയ വിവരം. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് തട്ടിക്കൊണ്ടുപോകലിനു പിന്നിലെന്നാണ് പൊലീസിന്റെ അനുമാനം.
Discussion about this post