Monday, August 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

തട്ടിക്കൊണ്ടുപോയ പ്രവാസി യുവാവിനെ വിട്ടയച്ചു; ദേഹത്ത് പരിക്കുകൾ; സ്വർണ്ണക്കടത്ത് സംഘമെന്ന് സംശയം

by Brave India Desk
Jul 14, 2021, 10:30 am IST
in Kerala
Share on Facebook
Tweet
WhatsAppTelegram

കോഴിക്കോട്: ഇന്നലെ കൊയിലാണ്ടിയിൽ ഒരു സംഘം ആളുകള്‍ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയ പ്രവാസി യുവാവിനെ വിട്ടയച്ചു. കോഴിക്കോട് കുന്ദമംഗലത്താണ് അഷ്റഫിനെ പുലർച്ചെ ഇറക്കിവിട്ടത്. ശരീരത്ത് പരുക്കുകളോടെയാണ് അഷ്റഫിനെ കുന്ദമംഗലത്ത് തടിമില്ലിനു സമീപം കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയവർ ഇവിടെ ഇറക്കിവിടുകയായിരുന്നുവെന്ന് അഷ്റഫ് പറഞ്ഞു. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജിൽ വിദഗ്ധ പരിശോധനയ്ക്കായി പ്രവേശിപ്പിച്ചു.

ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ മാവൂരിന് അടുത്തുള്ള ഒരു തടിമില്ലിന് സമീപത്തുനിന്നാണ് അഷ്‌റഫിനെ കണ്ടെത്തിയത്. പ്രദേശവാസികളാണ് ആദ്യം കണ്ടത്. ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അഷ്‌റഫിന്റെ ഒരു കാല്‍ ഒടിഞ്ഞ നിലയിലാണ്. ബ്ലെയ്ഡ് ഉപയോഗിച്ച് അഷ്‌റഫിന്റെ ശരീരത്തില്‍ മുറിവുകളേല്‍പ്പിച്ചിട്ടുണ്ട്. .

Stories you may like

സുരേഷ് ഗോപിയുടെ ഇടപെടൽ ഫലം കണ്ടു; ആലപ്പുഴയിൽ കുടുംബശ്രീ ജീവനക്കാർക്ക് നാല് മാസത്തെ ശമ്പളം ഉടൻ ലഭിക്കും

മുഖ്യമന്ത്രിക്കെതിരെ തുറന്ന പോര്; പ്രതിപക്ഷ ഉപനേതാവ് പദവിയിൽ കടുംപിടുത്തവുമായി സിപിഐ, എൽഡിഎഫിൽ വിള്ളൽ

കൊടുവള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വർണക്കടത്ത് സംഘമാണ് അഷ്റഫിനെ തട്ടിക്കൊണ്ടുപോയതെന്നാണ് സൂചന. പരിശോധനകൾക്കുശേഷം ഇയാളെ പൊലീസ് ചോദ്യം ചെയ്യും. മെഡിക്കൽ കോളജിലുള്ള അഷ്റഫിനെ ഉടൻ കൊയിലാണ്ടിയിലേക്കു കൊണ്ടുപോകും. കോഴിക്കോട് റൂറൽ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. ഇന്നലെ രാവിലെ ആറരയോടെയാണ് കൊയിലാണ്ടി ഊരള്ളൂരിലെ വീട്ടിൽനിന്ന് കാറിലെത്തിയ സംഘം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി അഷ്റഫിനെ തട്ടിക്കൊണ്ടുപോയത്.

ക്യാരിയറായി പ്രവര്‍ത്തിക്കുകയായിരുന്നു അഷ്‌റഫ്. കൊച്ചി വഴി സ്വർണം കടത്തിയതിന് അഷ്റഫിനെതിരെ നേരത്തേ കേസുണ്ട്. റിയാദിൽനിന്നു മേയ് അവസാനമാണ് ഇയാൾ നാട്ടിലെത്തിയത്. സ്വർണക്കടത്തിലെ കാരിയറായ അഷ്റഫ് രണ്ടു കിലോയോളം സ്വർണം കൊണ്ടുവന്നതായാണ് പൊലീസിനു കിട്ടിയ വിവരം. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് തട്ടിക്കൊണ്ടുപോകലിനു പിന്നിലെന്നാണ് പൊലീസിന്റെ അനുമാനം.

 

Tags: karippur gold smuggling
Share2
Tweet
SendShare

Latest stories from this section

‘നോൺ എസിയ്ക്ക് 1050, എസിയ്ക്ക് 1575’; ഗുരുവായൂർ ഭക്തർക്ക് ആശ്വാസമായി കൗസ്തുഭം റെസ്റ്റ് ഹൗസ് തുറന്നു!

‘നോൺ എസിയ്ക്ക് 1050, എസിയ്ക്ക് 1575’; ഗുരുവായൂർ ഭക്തർക്ക് ആശ്വാസമായി കൗസ്തുഭം റെസ്റ്റ് ഹൗസ് തുറന്നു!

“ആരോഗ്യ വകുപ്പ് ഡയറക്ടർ തുരപ്പൻ പണി കാണിച്ചു, അതുകൊണ്ടാണ് മാറ്റിയത്; നിപ ഫലം വന്നിട്ടും എന്നെ അറിയിച്ചില്ല”മന്ത്രി കെ. മുരളീധരൻ

ഭരണം മാറിയതറിയാത്ത ചിലർ ഇപ്പോഴുമുണ്ട്’; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ പൊലീസിനെതിരെ കെ. മുരളീധരൻ!

കൊച്ചി മെട്രോയിൽ പാർക്കിങ് നിരക്ക് കുത്തനെ കൂട്ടി; നാല് പ്രധാന സ്റ്റേഷനുകളിൽ പോക്കറ്റ് കീറും; കഷ്ടപ്പെടാൻ പോകുന്നത് ഈ കൂട്ടർ

കൊച്ചി മെട്രോയിൽ പാർക്കിങ് നിരക്ക് കുത്തനെ കൂട്ടി; നാല് പ്രധാന സ്റ്റേഷനുകളിൽ പോക്കറ്റ് കീറും; കഷ്ടപ്പെടാൻ പോകുന്നത് ഈ കൂട്ടർ

മൂവാറ്റുപുഴ കേന്ദ്രീകരിച്ച് പുതിയ ജില്ല രൂപീകരിക്കുന്നത് സജീവ പരിഗണനയിലെന്ന് മുഖ്യമന്ത്രി; അതിർത്തി പുനർനിർണ്ണയ കമ്മീഷനെ ഉടൻ നിയമിക്കും

മൂവാറ്റുപുഴ കേന്ദ്രീകരിച്ച് പുതിയ ജില്ല രൂപീകരിക്കുന്നത് സജീവ പരിഗണനയിലെന്ന് മുഖ്യമന്ത്രി; അതിർത്തി പുനർനിർണ്ണയ കമ്മീഷനെ ഉടൻ നിയമിക്കും

Latest News

ജനങ്ങളേക്കാൾ വലിയൊരു ജനറലും ഈ ലോകത്തില്ല; പാക് സൈനിക മേധാവിക്ക് നേരെ ആഞ്ഞടിച്ച് PoK പ്രക്ഷോഭകർ

POK പ്രക്ഷോഭം ആളിക്കത്തുന്നു; ഗ്രാമങ്ങളിൽ പ്രതിരോധ സമിതികൾ രൂപീകരിച്ചു, മുസാഫറാബാദ് മാർച്ചുമായി മുന്നോട്ട്

സെറ്റിൽ വച്ച് പഴം കിട്ടാത്തതിൽ പിണങ്ങിപ്പോയിട്ടുണ്ട്; രസകരമായ അനുഭവം ഓർത്തെടുത്ത് സുരേഷ് ഗോപി

സുരേഷ് ഗോപിയുടെ ഇടപെടൽ ഫലം കണ്ടു; ആലപ്പുഴയിൽ കുടുംബശ്രീ ജീവനക്കാർക്ക് നാല് മാസത്തെ ശമ്പളം ഉടൻ ലഭിക്കും

പോസിറ്റീവ് എനർജി കിട്ടില്ല,ആരെങ്കിലും ചുവപ്പ് പെയിന്റ് അടിക്കുമോ?;സിപിഎമ്മിന്റെ കളർ അതാണെന്ന് ആരാണ് പറഞ്ഞത്? എംവി ഗോവിന്ദൻ മാസ്റ്റർ

‘സിപിഎം നേതാക്കളെ ഭയപ്പെടുത്താമെന്ന ധാരണ വേണ്ട’ ; ‘മാസപ്പടി കേസ്’ അന്വേഷണത്തിൽ കേന്ദ്ര ഏജൻസികൾക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളെന്ന് എം വി ഗോവിന്ദൻ

പാറ്റ സമരത്തിനിടെ  ആക്രമണം നടത്താൻ ഐ.എസ്.ഐയും ; യുവാക്കളെ അറസ്റ്റ് ചെയ്ത് പഞ്ചാബ് പോലീസ്

അതിർത്തി കടന്ന് അനധികൃത ആയുധക്കടത്ത് ; ശൃംഖല തകർത്ത് പഞ്ചാബ് പോലീസ്; 10 തോക്കുകളുമായി രണ്ട് പേർ പിടിയിൽ

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

യോഗി ജീ, ഇനി തെറ്റാവർത്തിക്കില്ല; ഗാസിയാബാദിൽ കുറ്റവാളികളുടെ മാപ്പപേക്ഷ, സത്യപ്രതിജ്ഞ ചെയ്യിപ്പിച്ച് പോലീസ്

വരുന്ന തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിന്റെ രാഷ്ട്രീയ ഭൂപടത്തിൽ നിന്നും സമാജ്‌വാദി പാർട്ടി തൂത്തെറിയപ്പെടും ; ജനങ്ങൾ ഒന്നും മറന്നിട്ടില്ലെന്ന് യോഗി

ഇത് ഞാൻ പറഞ്ഞ സാധനമല്ലേ; ഫോൺ നമ്മുടെ ചിന്തകൾ വായിക്കുന്നുണ്ടോ? ആ രഹസ്യം ഇതാ

ഇത് ഞാൻ പറഞ്ഞ സാധനമല്ലേ; ഫോൺ നമ്മുടെ ചിന്തകൾ വായിക്കുന്നുണ്ടോ? ആ രഹസ്യം ഇതാ

‘ഹെൽത്തി’ ലേബലുകൾക്ക് പിന്നിലെ അപകടങ്ങൾ; പ്രോട്ടീൻ ബാറുകളിലും ഡയറ്റ് സ്നാക്സുകളിലും ഒളിഞ്ഞിരിക്കുന്ന വില്ലന്മാർ

‘ഹെൽത്തി’ ലേബലുകൾക്ക് പിന്നിലെ അപകടങ്ങൾ; പ്രോട്ടീൻ ബാറുകളിലും ഡയറ്റ് സ്നാക്സുകളിലും ഒളിഞ്ഞിരിക്കുന്ന വില്ലന്മാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies