ഷിംല: ഹിമാചല്‍ പ്രദേശില്‍ വൻ ഉരുള്‍പൊട്ടൽ. മലയില്‍ നിന്ന് അടര്‍ന്നുവീണ കൂറ്റന്‍ പാറക്കല്ലുകള്‍ വന്നു പതിച്ച് പാലം തകര്‍ന്നു. കിന്നാവുര് ജില്ലയിലാണ് ദുരന്തം. ഉരുള്‍പൊട്ടലില്‍ നിരവധി പേര് മണ്ണിനടിയില്‍ കുടുങ്ങിയെന്നാണ് പ്രാഥമിക വിവരം. ഭീമന് കല്ലുകള്‍ മലമുകളില്‍ നിന്ന് അടര്‍ന്നുവീഴുന്ന ഞെട്ടിക്കുന്ന വീഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടു.
പാലത്തിന് മുകളില്‍ വീണ കല്ലുകതള്‍ നദിയിലേക്കും സമീപത്തെ റോഡിലേക്കും തെറിച്ചുവീഴുന്നത് വീഡിയോയില്‍ കാണാം. കഴിഞ്ഞ ദിവസങ്ങളായി ഹിമാചലില്‍ കനത്ത മഴയാണ് തുടരുന്നത്.
Discussion about this post