ഡൽഹി: വാക്സിൻ മിശ്രണം ഫലപ്രദമെന്ന് പഠന റിപ്പോർട്ട്. കൊറോണ വൈറസിനെതിരെ കൊവാക്സിനും കൊവിഷീൽഡും സംയുക്തമായി ഉപയോഗിക്കുന്നത് ഫലപ്രദമാണെന്നാണ് ഐ സി എം ആറിന്റെ പുതിയ പഠന ഫലം വെളിപ്പെടുത്തുന്നത്. ഉത്തർ പ്രദേശിൽ നടത്തിയ പഠന റിപ്പോർട്ടാണ് പുറത്തു വന്നിരിക്കുന്നത്.
കൊവാക്സിനും കൊവിഷീൽഡും സംയുക്തമായി ഉപയോഗിക്കുന്നത് സുരക്ഷിതം മാത്രമല്ല കൂടുതൽ ഫലപ്രദവുമാണെന്നാണ് പഠനഫലം തെളിയിക്കുന്നത്. ഇത് ജനങ്ങൾക്കിടയിലെ വാക്സിൻ വിമുഖതയ്ക്ക് പരിഹാരമാകുമെന്നും ഐ സി എം ആർ വ്യക്തമാക്കുന്നു.
കേന്ദ്ര ഡ്രഗ്സ് കണ്ട്രോൾ ഓർഗനൈസേഷന്റെ മേൽനോട്ടത്തിലായിരുന്നു പഠനം നടന്നത്. ലോകാരോഗ്യ സംഘടന ഉൾപ്പെടെയുള്ളവരുടെ ഭാഗത്ത് നിന്നും ഈ വിഷയത്തിൽ എതിർപ്പുകൾ ഉണ്ടായിരുന്നു. ഇവയെയൊക്കെ തരണം ചെയ്താണ് ഐ സി എം ആർ പഠനം നടത്തി റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത്.
Discussion about this post